13 Jul 2024 12:04 IST
Share News :
മസ്‌കറ്റ്: ഒമാനിലെ സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ജലൻ ബനി ബു ഹസൻ വിലായത്തിൽ 7,798 ടൺ അൽ മബസ്‌ലി ഈത്തപ്പഴം വിളവെടുത്തു. പാരമ്പര്യമായി ലഭിച്ച അറിവുകളും ആചാരങ്ങളും അനുസരിച്ചാണ് ഫലജ് അൽ-മഷൈഖ് ഗ്രാമത്തിലെ കർഷകർ മബസ്‌ലി ഈന്തപ്പഴങ്ങളുടെ വിളവെടുപ്പ്.
വിളവെടുപ്പ് ആഘോഷങ്ങൾക് കർഷകർ പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. എല്ലാ വർഷവും ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് മബസ്‌ലിയുടെ വിളവെടുപ്പ് സീസൺ.ഒരു ഈന്തപ്പനയിൽ നിന്ന് ശരാശരി 68 കിലോഗ്രാം വരെ ഉത്പാദിപ്പിക്കാം.
കർഷകർ 'മരാജേൽ' എന്ന വലിയ പാത്രങ്ങളിൽ പഴങ്ങൾ ശേഖരിച്ച് അരമണിക്കൂറോളം തിളപ്പിക്കും. പുഴുങ്ങിയ ഈന്തപ്പഴം തുറസ്സായ സ്ഥലത്ത് നാല്മുതൽ ഏഴ് ദിവസം വരെ വെയിലത്ത് ഉണക്കിയെടുക്കും. ഈന്തപ്പഴങ്ങൾ പൂർണ്ണമായും ഉണങ്ങിയശേഷം അവ സംഭരണ സ്ഥലത്തേക്ക് മാറ്റും. തുടർന്ന് വിപണികളിലെത്തിക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.