Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 14:01 IST
Share News :
പന്തനംതിട്ട : പത്തനംതിട്ട കൂടലില്‍ 13 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ബെല്‍റ്റുകൊണ്ടും വലിയ വടികള്‍ ഉപയോഗിച്ചും കുട്ടിയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം.
പിതാവ് ലഹരിക്ക് അടിമയാണെന്ന സൂചന പുറത്തുവരുന്നുണ്ട്. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നടക്കുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കി. മര്‍ദ്ദനം പതിവായതോടെ സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്.
നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്‍കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.
മര്‍ദ്ദനമേറ്റിരിക്കുന്നത് പതിമൂന്നുകാരനാണെന്നും അടിച്ച പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട് എന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയരുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.