Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 18:08 IST
Share News :
ചാലക്കുടി:
ചാലക്കുടിപ്പുഴത്തടത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് " പുഴയും പ്രളയവും ജനകീയ ഇടപെടലുകളും " എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. ജലജാഗ്രത സമിതി, ക്രാക്റ്റ് , ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം എന്നിവയുടെ സഹകരണത്തോടെ ചാലക്കുടി എസ്. എൻ ഹാളിൽ നടന്ന ചടങ്ങ് ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി പുഴയിലെ വെള്ളപ്പൊക്കവും വരൾച്ചയും നിയന്ത്രിക്കുന്നതിന് പറമ്പിക്കുളം ആളിയാർ കരാറിൽ കാലോചികമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ് എന്ന് സനീഷ് കുമാർ ജോസഫ് സൂചിപ്പിച്ചു. പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മൂലം വെള്ളം കയറുന്നതിനു മുൻപ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുവാൻ കഴിയുന്നുണ്ട്. എന്നാൽ ശാശ്വതമായ പരിഹാരങ്ങൾ കാണുന്നതിന് പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മാത്രം മതിയാകില്ല. റിവർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ എസ്.പി. രവി അദ്ധ്യക്ഷനായി. മഴയുടെ ലഭ്യതയനുസരിച്ച് മഴയളക്കുന്നതിന്റെ പ്രാധാന്യവും മഴമാപിനിയുടെ ഉപയോഗവും പ്രളയ ഭൂപടം തയ്യാറാക്കുന്നതിനെ കുറിച്ചും ശില്പശാലയിൽ വിഷയാവതരണം നടത്തിക്കൊണ്ട് പി.വിനോദ് കുമാർ പറഞ്ഞു. ഡോ.കെ.സോമൻ പെരിങ്ങൽ കുത്തും ഇടമലയാറും ബന്ധിപ്പിച്ച് പമ്പിഡ് സ്റ്റോറേജ് പ്രോജക്ട് നടപ്പാക്കുന്നത് വെള്ളപ്പൊക്ക വരൾച്ച നിയന്ത്രണങ്ങൾക്ക്സഹായകരമാകും എന്നു പറഞ്ഞു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് , റെസിഡന്റ്സ് അസ്സോസിയേഷൻ ചാലക്കുടി സെക്രട്ടറി (ക്രാക്റ്റ് ) പി.ഡി.ദിനേഷ് , കലാഭവൻ ജയൻ , ജയൻ ജോസഫ് പട്ടത്ത് , യു.എസ്. അജയകുമാർ , വിനിത ചോലയാർ,എസ്. പി. രവി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.