Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പറേഷൻ ആഗ് : കൊല്ലം സിറ്റി പരിധിയിൽ 388 പേർ പിടിയിൽ.

23 May 2024 07:52 IST

R mohandas

Share News :

 കൊല്ലം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നടത്തി വരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നിരവധി കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്യ്തിട്ടുളള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 19 പേരെയും മറ്റ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 47 പേരെയും സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്യ്തു. കുറ്റകൃത്യങ്ങൾ തടയുന്നതിനായി 322 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്യ്തു. ഇതുകൂടാതെ വാറണ്ട് കേസിൽ പ്രതികളായ 128 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആയതിന് ബന്ധപ്പെട്ട എ.സി.പി മാർക്കും എസ്.എച്ച്.ഓ മാർക്കും നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് അറിയിച്ചു. ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സാമൂഹ്യവിരുദ്ധർക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ആയതിന്റെ ഭാഗമായി 21 പേരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും 6 പേരെ ജില്ലിയിൽ നിന്നും നാട് കടത്തുകയും ചെയ്യ്തിട്ടുണ്ട്. പൊതു സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളും മയക്കുമരുന്ന് വ്യാപാരം ഉൾപ്പടെയുള്ള അനിഷ്ടസംഭവങ്ങളും തടയുന്നതിനായി രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 

സാമൂഹിക വിരുദ്ധരേയും ഗുണ്ടകളേയും അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Follow us on :

More in Related News