Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 21:55 IST
Share News :
കോഴിക്കോട് - ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐക്യ അഭിഭാഷക വേദി സംഘടിപ്പിച്ച വാഹന പ്രചരണജാഥ കോഴിക്കോട് ജില്ലാ കോടതിയിലെ സീനീയർ അഭിഭാഷകൻ ഷെഹിർസിംഗ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. അഭിഭാഷക ക്ഷേമ നിധി വർധനവിന്റെ പേരിൽ സർക്കാർ അഭിഭാഷകരെയും ജനങ്ങളെയും വഞ്ചിച്ചെന്നും ജനങ്ങൾ അതിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ അഡ്വ കെ.ആലിക്കോയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ വൈസ് ക്യാപ്റ്റൻ അഡ്വ കെ. ജയപ്രശാന്ത് ബാബു അഡ്വ പി . സി നജീബ് അഡ്വ മുഹമ്മദ് ഹനീഫ, അഡ്വ പി.വി.അൻവർ അഡ്വ എ. അനൂപ്, അഡ്വ സുനീഷ് മാമിയിൽ, അഡ്വ വി.ടി. നിഹാൽ, അഡ്വ എം.ബി ബിനോയി . അഡ്വ കെ. എം കാദിരി, അഡ്വ റുക്സാന, അഡ്വ സുനോബിയ, അഡ്വ നൂർജഹാൻ, അഡ്വ മോഹൽ ദാസ്, അഡ്വ മുഹമ്മദ് ആരീഫ്, അഡ്വ സക്കീർ, അഡ്വ റഫ്താസ്, അഡ്വ ഷൈജു കെ, അഡ്വ ജ്യോതി പ്രസാദ്, അഡ്വ സി സുഗതൻ, അഡ്വ ഷരീർ ആക്രം, അഡ്വ ജലീൽ എന്നീവർ സംസാരിച്ചു രാവിലെ കോഴിക്കോട് സൗത്തിലെ പുഷ്‌പാ ജംഗ്ഷനിൽ നിന്നാരംഭിച്ച വാഹന പ്രചരണ യാത്ര വിവിധ സ്ഥലണ്ടളിലെ പ്രോഗ്രാമിന് ശേഷം രാത്രി എലത്തുരിലെ കുമാരസാമിയിൽ അവസാനിച്ചു
Follow us on :
More in Related News
Please select your location.