Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2025 15:43 IST
Share News :
കോഴിക്കോട്: രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കാനും രാജ്യത്തിന്റെ ഭാഗധേയ നിർണ്ണയത്തിൽ നിന്നും അവരെ ഒഴിവാക്കാനും പൗരത്വം നിഷേ ധിക്കാനുമുള്ള കേന്ദ്ര സർക്കാരിൻ്റെ താൽപ്പര്യമാണ് എസ്ഐആറിൻ്റെ പേരിൽ തെര ഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കുന്നതെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഇത് ജനാധിപത്യ പ്രക്രിയയിൽ ഇടപെടാനുള്ള പൗരൻ്റെ അവകാശ ത്തെ നിഷേധിക്കലും ഭരണഘടനാ വിരുദ്ധവുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണ ഘടന വിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുന്നതിനായി എസ്‌ഡിപിഐ സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
2002 ലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്നവരെ മാത്രമാണ് പൗരന്മാരായി കണക്കാക്കുന്നത്. അതിനുശേഷം പട്ടികയിൽ ചേർന്ന എല്ലാവരും വീണ്ടും പൗരത്വം തെളിയിക്കേണ്ട അവസ്ഥ സൃഷ്ടിക്കുന്നു. ഇത് ഭരണഘടനയിലെ അനുഛേദം 14 സമത്വാവകാശത്തെ ലംഘിക്കുന്നതാണ്.
1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രേഴ്‌സ് റൂൾസ് പ്രകാരം സാധുവായത് ഫോം നമ്പർ 4 മാത്രമാണ്. പുതിയ എന്യൂമറേഷൻ ഫോം നിയമാനുസൃതമല്ല. ഇത്തരത്തിൽ പുതിയ ഫോം നിർമിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അധികാരവുമില്ല.
ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരിൽ നിന്ന് നിർബന്ധിച്ച് പൗരത്വ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടന അനുച്ഛേദം 21 പ്രകാരമുള്ള വോട്ട് ചെയ്യാ നുള്ള അവകാശത്തിൻ്റെ ലംഘനമാണ്.
റിക്ഷാ തൊഴിലാളികൾ, വീട്ടുജോലിക്കാർ, കൂലിത്തൊഴിലാളികൾ, കർഷക തൊഴി ലാളികൾ തുടങ്ങിയ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് ഈ ഉത്തരവ് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുക. രേഖകളില്ലാത്ത ഇത്തരത്തിലുള്ള ആയിരക്കണക്കിന് യഥാർത്ഥ പൗരന്മാർ വോട്ടവകാശത്തിൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്.
വോട്ടർ പട്ടികയിൽ ഒരിക്കൽ പേര് ചേർത്താൽ അത് പൗരത്വം തെളിയിക്കുന്ന ഒരു രേഖയാണെന്ന 1995ലെ സുപ്രീംകോടതി വിധിയും എസ്‌ഡിപിഐ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കും മുമ്പ് നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും കാരണം രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ചട്ടങ്ങൾ പാലിക്കാതെ യാണ് നിലവിലെ നടപടികൾ പുരോഗമിക്കുന്നത്.
കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണ് ഈ ഹരജി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് വ്യക്തിഗത വോട്ടവകാശം അതിന് ക്ഷയം വരുത്തുന്ന ഏത് ശ്രമവും ഭരണഘടനക്കെ തിരായ ആക്രമണമാണ്. ജനാധിപത്യ വാദികളും പൊതു സമൂഹവും മാധ്യമങ്ങളും ഇത്തരം നടപടികളെ ജാഗ്രതയോടെ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി, ജില്ലാ പ്രസിഡൻ്റ് മുസ്‌തഫ കോമേരി, ജനറൽ സെക്രട്ടറി കെ ഷമീർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു
Follow us on :
More in Related News
Please select your location.