Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫെമിനിച്ചി ഫാത്തിമ, ഗേൾസ് ഫ്രണ്ട്സ്, കാമദേവൻ നക്ഷത്രം കണ്ടു അടക്കം പതിനാലു മലയാള സിനിമകൾ ആർ. ഐ. എഫ്. എഫ് കെയിൽ കാണാം

01 Aug 2025 19:29 IST

NewsDelivery

Share News :

കോഴിക്കോട്: വർത്തമാനകാല സമൂഹികാവസ്ഥകൾ ചർച്ച ചെയ്യുന്ന പതിനാല് മലയാള സിനിമകൾ കോഴിക്കോട് നടക്കുന്ന മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ മുഖ്യ ആകർഷണമാകും.

കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ മാറ്റുരച്ചതും സ്ത്രീകളുടെ സ്വത്വബോധം, ലിംഗനീതി എന്നിവ സജീവമായി ചർച്ച ചെയ്യുന്നതുമായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ പ്രദർശനത്തിനെത്തുന്നുണ്ട്.

മത്സരവിഭാഗത്തിൽ തന്നെ പ്രദർശിപ്പിച്ച ഇന്ദു ലക്ഷ്മിയുടെ അപ്പുറം (ഇന്ത്യ) ആണ് മറ്റൊരു മലയാള ചിത്രം.

ഇവ കൂടാതെ ലിവിംഗ് ടുഗദർ സാമൂഹ്യവിരുദ്ധമാണെന്ന് വിശ്വസിക്കുന്ന ഒരു യുവാവിൻ്റെ കഥ പറയുന്ന മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ ( അഭിലാഷ് ബാബു ) , അമിതമായ ലൈംഗീകാസക്തിയുള്ള ദേവൻ എന്ന കഥാപാത്രത്തിൻ്റെ കഥ പറയുന്ന കാമദേവൻ നക്ഷത്രം കണ്ടു ( ആദിത്യ ബേബി), സ്ത്രീകൾക്കിടയിലെ പ്രണയം, സൗഹൃദം, ലിംഗഭേദം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്ന

ശോഭന പതിഞ്ജ ാട്ടിലിൻ്റെ

ഗേൾ ഫ്രണ്ട്സ് എന്നിവ വൈവിധ്യം കൊണ്ട് ചലച്ചിത്രോത്സവത്തിലെ വേറിട്ട അനുഭവമായി മാറും.

തന്നെ സൂക്ഷിക്കാനേല്പിക്കുന്ന പൂവൻ കോഴിയിലൂടെയും താൻ ഒളിച്ചോടുവാൻ തീരുമാനിച്ച കാമുകനിലൂടെയും ഒരു യുവതിയുടെ അന്തർ സംഘർഷങ്ങൾ ചിത്രീകരിച്ച ജെ. ശിവരഞ്ജിനിയുടെ വിക്ടോറിയ, സിറിൾ അബ്രഹാം ഡെന്നീസിൻ്റെ വതുഷി സോംബി , മിഥുൻ മുരളിയുടെ കിസ്സ് വാഗൺ, ജിതിൻ ഐസക്ക് തോമസിൻ്റെ പാട്ട്, ആർ.കെ. കൃഷ്ണാനന്ദിൻ്റെ സംഘർഷ ഘടന, സതീഷ് - സന്തോഷ് - ബാബുസേനൻ സഹോദരന്മാരുടെ മുഖ കണ്ണാടി, റിനോഷുൻ കെ യുടെ വെളിച്ചം തേടി, വി.സി. അഭിലാഷിൻ്റെ ഏ പാൻ ഇന്ത്യൻ സ്റ്റോറി എന്നിവയാണ് മറ്റ് മലയാള സിനിമകൾ.

മേഖലാ ഐ.എഫ്.എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദർശനങ്ങളാണ് ഒരു ദിവസം ഉണ്ടാകുക.

രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് 177 രൂപ. https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

Follow us on :

More in Related News