Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ ഈസ്റ്റർ, ഈദ്, വിഷു ആഘോഷം

15 Apr 2024 13:40 IST

- MOHAMED YASEEN

Share News :

മസ്കറ്റ് : റൂവി മലയാളി അസോസിയേഷൻ സ്നേഹ നിലാവ് -2K24 എന്ന പേരിൽ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളും കുടുംബസംഗവും അടുത്ത മാസം മെയ് അവസാനത്തിൽ നടത്താൻ തീരുമാനിച്ചു.


പ്രവാസ ലോകത്തുള്ള നമ്മുടെ മക്കൾക്ക് നാടിന്റെ ഉത്സവങ്ങളും ആഘോഷങ്ങളും പരിചയപെടുത്തുകയും നാടിന്റെ ഊഷ്മളമായ സൗഹൃദം ഈ പ്രവാസലോകത്തും ഊട്ടിയുറപ്പിക്കയുകയുമാണ് ലക്ഷ്യം. റൂവിയിലെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രോഗ്രമാണ് നടക്കാൻ പോകുന്നത്. 


പ്രോഗ്രാമിനോട്‌ അനുബന്ധിച്ചുകൊണ്ട് വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.പ്രോഗ്രാമിന്റെ സ്ഥലവും സമയവും തീയതിയും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് സംഘടകരായ ഫൈസൽ ആലുവ, സുനിൽ നായർ , സന്തോഷ്‌, ആസിഫ് യൂ . വി, നസീർ കുറ്റ്യാടി, ഷാജഹാൻ, നീതു ജിതിൻ, പ്രദീപ്‌, ബെന്നറ്റ്, സുജിത് സുഗുണൻ, ഷൈജു, സുരാജ്, എബി, സുഹൈൽ, സച്ചിൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Follow us on :

More in Related News