Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യവനിക കലാകേന്ദ്രം ലാസ്യ പൂർണ്ണിമ 2024

23 May 2024 16:38 IST

PALLIKKARA

Share News :

വള്ളിക്കുന്ന് :ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ 2007ൽ ആരംഭിച്ച യവനിക കലാകേന്ദ്രം വാർഷിക ആഘോഷത്തിലേക്ക്. ജനകീയാ കൂട്ടായിമയിലൂടെ ഏവർക്കും കലാ പരിശീലനം സർവ്വ സാദ്ധ്യമാക്കിയ യവനികയുടെ വിജയ ത്തിനും തിളക്കം ഏറെയാണ്. സാധാരണ ക്കാരായ വള്ളിക്കുന്നു കാർക്ക് കലാ പരിശീലനം അന്യംനിന്ന വേളയിലാണ് 2007ൽ അന്നത്തെ എൽ. ഡി. എഫ് ഭരണസമിതി യവനിക കലാകേന്ദ്രത്തിന് തുടക്കമിട്ടത്. കുട്ടികളിൽ നിന്ന് ഈടാകുന്ന ചെറിയ ഫീസ് വാങ്ങിയാണ് നാളിത് വരെയായി പ്രവർത്തിച്ചു പോന്നത്. കൂടുതൽ ഫീസ് ഈടാക്കാതെയാണ് നാലോളം അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. നേരത്തെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ നിന്ന് ഗ്രാൻഡ് ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറെ വർ ഷങ്ങളായി ഓഡിറ്റ് ഒബ്ജെക്ഷന്റെ പേരിൽ ഇതും മുടങ്ങി യിരിക്കുകയാണ്.ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, ചിത്രരചന, ഉപകരണ സംഗീതം എന്നീ നാലിനങ്ങളിളായി 200ഓളം കുട്ടികളും പരിശീലനം നടത്തുന്നുണ്ട്. അത്താണിക്കൽ സി.ബി.എച്ച്.എസ്.സ്കൂളിൽ എല്ലാ ഞായറാഴ്ചയും രാവിലെയാണ് പരിശീലനം.2009ൽ ഇവിടുത്തെ കലാകാരൻമാർ "ബാറിലെ മാറ്റൊലികൾ" എന്ന ടെലിഫിലിം എഷ്യാനെറ്റിലൂടെ അവതരിപ്പിച്ചു. 2010-ൽ കലാരംഗത്തെ ഏറ്റവും വലിയ ജനകീയ പ്രൊജക്‌ട് എന്ന് ദുരദർശൻ്റെ ഗ്രീൻ കേരള എക്സ്പ്രസ്സ്‌' ന്റെ വിലയിരുത്തൽ. 2010-ൽ ഏപ്രിൽ 23,24 ആദ്യത്തെ ജനകീയ അരങ്ങേറ്റം കുറിച്ചു. 2011-ൽ കുട്ടികളുടെ ഓർക്കസ്ട്രാ ടീം രൂപീകരണം.രക്ഷിതാക്കൾക്ക് പുറമേ കലാകേന്ദ്രത്തിലെ സാംസ്ക‌ാരിക പ്രവർത്തകരുടെ വർഷങ്ങളോളമായുള്ള സന്നദ്ധപ്രവർത്തനവും സുമനസ്സുകളുടെ സഹായഹസ്ത‌വുമാണ് യവനികയുടെ ക്കരുത്ത്. ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ പ്രതിഭ തെളിയിച്ചവരും പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളും ഇന്ന് യവനികയുടെ മുതൽ കൂട്ട്.യവനിക കലാ കേന്ദ്രത്തിന്റെ വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും 29 ന് ബുധനാഴ്ച അത്താണിക്കൽ സി. ബി. എച്ച്. എസ്. സ്കൂളിൽ നടക്കുമെന്ന് കലാ കേന്ദ്രം ചെയർമാൻ പറമ്പിൽ പ്രദീപൻ പറഞ്ഞു

Follow us on :

More in Related News