Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികൾ ഭാരതത്തിന്റെ 'രാഷ്ട്ര ദൂതന്മാർ': കേന്ദ്രമന്ത്രി സുരേഷ് ഗോപി; വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ സമാപിച്ചു

23 Jan 2026 15:16 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: പ്രവാസികൾ ഭാരതത്തിന്റെ 'രാഷ്ട്ര ദൂതന്മാർ' എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ ഉദ്ഗാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ദുബായിൽ സമാപിച്ചു. 

ജാനുവരി 16, 17, 18 എന്നി മൂന്ന് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ ലോകത്തിന്റെ 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. 

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ഭാരതത്തിന്റെ വികസന കുതിപ്പിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്കിനെ വാനോളം പ്രകീർത്തിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധകൾ പങ്കെടുത്ത ബിസിനെസ്സ് സമ്മിറ്റ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു 

കേന്ദ്രമന്ത്രിയെ കൂടാതെ സമാപന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ഡീൻ കുര്യാക്കോസ് എം പി, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ ടോം ആദിത്യ, ആശാ ശരത്, ഡോ. സിദ്ധീഖ് അഹമ്മദ്, ഡോ. മുരളി തുമ്മാരുകുടി, ഡോ. വർഗീസ് മൂലൻ, മിഥുൻ രമേശ്, വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ ജെ. രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പൗലോസ് തേപ്പാല, ടോം ജേക്കബ്, മുൻ ഗ്ലോബൽ സെക്രെട്ടറി നൗഷാദ് ആലുവ, കൺവൻഷൻ കൺവീനർ വർഗീസ് പെരുമ്പാവൂർ, തുടങ്ങിയവർ പങ്കെടുത്തു. 

ഗ്ലോബൽ മലയാളം ഫോറം കോർഡിനേറ്റർ രാജൻ വി കൊക്കൂരി, സോവനീർ കോർഡിനേറ്റർ ജെയ്സൺ കല്ലിയാനീൽ, കബീർ പട്ടാമ്പി എന്നിവർ ഉൾകൊണ്ട എഡിറ്റോറിയൽ അംഗങ്ങൾ "ലോക ജാലകം" എന്ന സോവനീർ പ്രകാശനത്തിന് നേതൃത്വം നൽകി. 

പാണക്കാട് ശിഹാബ് തങ്ങളും ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറും ചേർന്ന് സോവെനീർ പ്രകാശനം ചെയ്തു. 

സോവെനീറിന്റെ പേര് നിർദ്ദേശിക്കൽ ഫേസ്ബുക്കിലൂടെ നടത്തിയ മത്സരത്തിൽ വിജയിയായ മനോജ് അയ്യനേത്തിന്റെ പേര് വേദിയിൽ ഡോ. ജെ രത്നകുമാർ പ്രഖ്യാപനം നടത്തി.

ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ല് പ്രവാസികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കാറുള്ളതുപോലെ ഓരോ പ്രവാസിയും ഭാരതത്തിന്റെ 'രാഷ്ട്ര ദൂതന്മാരാണെന്ന്' സുരേഷ് ഗോപി പറഞ്ഞു. 

കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ പ്രവാസികളെക്കാൾ മികച്ച ബ്രാൻഡ് അംബാസഡർമാർ വേറെയില്ല. ആയുർവേദമായാലും ഉത്തരവാദിത്ത ടൂറിസമായാലും കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഭാരത സർക്കാരിൽ നിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കാൻ ഞാൻ വ്യക്തിപരമായി പരിശ്രമിക്കും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

മൂന്നു ദിവസങ്ങളിലായി നടന്ന ഗ്ലോബൽ കൺവെൻഷനിൽ ബിസിനസ്സ് സമ്മിറ്റ്, വനിതാ സമ്മിറ്റ്, പ്രവാസി സമ്മിറ്റ്, വിദ്യാർത്ഥികളുടെ കുടിയേറ്റ വിഷയത്തിലുള്ള മുരളി തുമ്മാരുകുടി നയിച്ച പ്രത്യേക സെഷൻ എന്നിവ ഉൾപ്പെട്ടിരുന്നു.  

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വേൾഡ് മലയാളി ഫെഡറേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറ്റം ചടങ്ങിൽ നടന്നു. 

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് കേരള സ്റ്റേറ്റ് കൗൺസിലിന് താക്കോൽ കൈമാറി. 

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'കരുതൽ' ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവ്വഹിച്ചു.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്ത ബിസിനെസ്സ് സമ്മിറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധകൾ പങ്കെടുത്തു. നെറ്റ് വർക്കിങ് സെഷനുകളിലൂടയും പാനൽ ചർച്ചകളിലൂടെയും പുതിയ വ്യവസായ സാദ്ധ്യതകൾ ബിസിനെസ്സ് സമ്മിറ്റ് മുന്നോട്ടു വച്ചു. 

പ്രമുഖ പ്രവാസി മലയാളികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ "ഗ്ലോബൽ ഐക്കൺസ്" എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ നിർവ്വഹിച്ചു. 

മീഡിയ കൺസൾട്ടന്റും ഗ്ലോബൽ പി ആർ ഓയുമായ നോവിൻ വാസുദേവാണ് ഗ്ലോബൽ ഐക്കൺസിന്റെ ചീഫ് എഡിറ്റർ.

 ആഗോളതലത്തിൽ ശ്രദ്ധേയരായ മലയാളികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡയറക്ടറി പ്രവാസി സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് നന്ദകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രവാസി സമ്മിറ്റിൽ പ്രവാസി സമൂഹത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി അഷ്‌റഫ് താമരശ്ശേരിയെയും ശിഹാബ് കൊട്ടുകാടിനേയും ആദരിച്ചു. 

2026 - 2027 കാലഘട്ടത്തിലേക്കുള്ള ഗ്ലോബൽ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും അഞ്ചാമത് ദ്വിവത്സര  ഗ്ലോബൽ കൺവെൻഷനിൽ നടന്നു. തുടർച്ചയായി രണ്ടാം തവണയും ഗ്ലോബൽ ചെയർമാനായി ഡോ. ജെ.രത്നകുമാർ തെരഞ്ഞെടുക്കപ്പെട്ടു. 

ഡോ. ആനി ലിബു (ഗ്ലോബൽ പ്രസിഡന്റ്‌), സുനിൽ എസ് എസ് (ഗ്ലോബൽ കോർഡിനേറ്റർ), ആനന്ദ് ഹരി (ഗ്ലോബൽ സെക്രട്ടറി), വി എം സിദ്ദിഖ് ( ഗ്ലോബൽ ട്രഷറർ ), മേരി റോസ്‌ലെറ്റ് ഫിലിപ്, ഏലിയാസ് ഐസക്, ഉല്ലാസ് ചെറിയാൻ, റിജാസ് ഇബ്രാഹിം, ജെയ്‌സൺ കാലിയാനിൽ, ലിജോ ജോസഫ് എന്നിവർ ( വൈസ് പ്രസിഡന്റുമാർ ), സിന്ധു സജീവ്, ഷിജോ തയ്യിൽ (ജോയിന്റ് സെക്രട്ടറിമാർ) ബബിൻ ബാബു ( ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 

ഇതേ കാലയളവിലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ. ജെ രത്‌നകുമാർ (ഗ്ലോബൽ ചെയർമാൻ, ഒമാൻ), പൗലോസ് തേപ്പാല (ഖത്തർ), ഹരീഷ് നായർ (ബെനിൻ), നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി), ടോം ജേക്കബ് (കുവൈറ്റ്), ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ) എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ. 

ആഫ്രിക്കൻ മലയാളികളുടെ ദീർഘകാല ആവശ്യമായ എത്യോപ്യൻ എയർലൈൻസിന് കേരളത്തിലേക്ക് ലാൻഡിംഗ് പെർമിഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് ആഫ്രിക്കൻ റീജിയൻ കൗൺസിൽ നിവേദനം നൽകി. 

മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗണ്സിലുകൾക്കും ഫോറങ്ങൾക്കും അവാർഡുകൾ സമ്മാനിച്ചു. ബിസിനെസ്സ് രംഗത്തെ മികവിന് വ്യവസായികൾക്ക് സുരേഷ് ഗോപി പുരസ്‌കാരങ്ങൾ നൽകി.  ആശ ശരത് ഒരുക്കിയ നൃത്തവിരുന്നും വിവിധ കലാപരിപാടികളും കൺവെൻഷന് മാറ്റുകൂട്ടി. കൺവെൻഷൻ കൺവീനർ വർഗീസ് പെരുമ്പാവൂർ നന്ദി രേഖപ്പെടുത്തി. 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News