Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക അറബി ഭാഷാ ദിനം മാപ്പിള കലാ അക്കാദമി ഖത്തര്‍ സമുചിതമായി ആഘോഷിച്ചു.

20 Dec 2024 12:49 IST

ISMAYIL THENINGAL

Share News :

ദോഹ: ലോക അറബിക് ഭാഷാ ദിനാചരണത്തിൽ മാപ്പിള കലാ അക്കാഡമി ഖത്തർ, 'അറബ് മലയാളം സംസ്കാരങ്ങളുടെ പൂന്തോപ്പ്' എന്ന ശീർഷകത്തിൽ രണ്ടു വർഷം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര കാമ്പയിന് തുടക്കം കുറിച്ചു. 


ഗൾഫു നാടുകളും ഭാരതവും കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, സാഹിത്യ,സാമ്പത്തിക മേഖലകളിൽ ഗൾഫ് മലയാളിൾ കൈവരിച്ച പുരോഗതിയും അറിവുകളും അനുഭവങ്ങളും പങ്കു വെക്കുന്ന സുദീർഘമായ ചരിത്രാന്വേഷണയാത്രയുടെ തുടക്കമാണിത്. ഖത്തറിലെ വ്യവസായ പ്രമുഖനും, മെഡ് ടെക്ക് കമ്പനിയുടെ സ്ഥാപകനും ചെയർമാനും,വിദ്യാഭ്യാസ സാമൂഹിക സാസ്കാര മേഖലകളിലെ സജീവ സാനിധ്യവും, കണ്ണൂർ ഇൻ്റർ നാഷണൽ എയർപോർട്ടിൻ്റെ ഡയറക്ടർ ബോർഡ് അംഗവുമായ ഡോക്ടർ എം.പി.ഹസ്സൻ കുഞ്ഞി കാമ്പയിന്റെ  പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. 


ചടങ്ങിൽ മാപ്പിള കലാ അക്കാഡമി ഖത്തർ പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂർ, ചെയർമാൻ മുഹ്സിൻ തളിക്കുളം, രക്ഷാധികാരി അബ്ദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത ദൗത്യത്തിൻ്റെ ഭാഗമായി ഖത്തറി പൗരനും, ഖത്തർ ഇസ്ലാമിക് ദഅവാ കോളജ് അദ്ധ്യാപകനും, ഖത്തറിലെ പ്രശസ്ഥ വാഗ്മിയും, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും ഇസ്ലാമിക് നാഗരികതയെകുറിച്ചുള്ള വിഷയത്തിൽ മാസ്റ്റർ ഡിഗ്രിയും, മതവും ഇസ്ലാമിക് ചിന്തയും എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടിയ ഡോക്ടർ. അഹമ്മദ് ബിൻ ജബർ അൽ ദോസരിയും, ഖത്തറിലെ പ്രമുഖ വ്യവസായിയും, കെയർ ആൻ്റ് ക്യൂർ സംരംഭത്തിൻ്റെ സ്ഥാപകനും ചെയർമാനും, ഖത്തറിലെ സാമൂഹിക,സംസ്കാരിക, സ്പോർട്ട്സ് മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ ഇ.പി.അബ്ദുറഹിമാൻ പ്രസ്തുത വിഷയങ്ങളിൽ തങ്ങളുടെ അറിവുകളും കാഴ്ചപ്പാടുകളും പങ്കു വെച്ചു . 


Follow us on :

Tags:

More in Related News