Sat May 24, 2025 9:32 PM 1ST

Location  

Sign In

വർക്കേഴ്സ് ഫണ്ട് ആൻഡ് കെ.എം.സി.സി മെഗാ ഇഫ്‌താർ മീറ്റ് ഇന്ന് അൽ അറബ് സ്പോർട്സ് ക്ലബ്ബിൽ.

20 Mar 2025 13:12 IST

ISMAYIL THENINGAL

Share News :

ദോഹ: വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് അതോറിറ്റി, കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്താർ മീറ്റ് ഇന്ന് വ്യാഴാഴ്ച അൽ അറബ് സ്പോർട്സ് ക്ലബ്ബ് ഇൻഡോർ ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടിയിൽ വർക്കേഴ്സ് സപ്പോർട്ട് ഇൻഷൂറൻസ് ഫണ്ട് അതോറിറ്റി പ്രതിനിധികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള തുടങ്ങിയവർ സംബന്ധിക്കും. വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന പരിപാടിയിൽ കമ്യൂണിറ്റി ബോധവൽക്കരണം, റമളാൻ സന്ദേശ പ്രഭാഷണം, അനുമോദന ചടങ്ങുകൾ എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 


ഗ്രാന്റ് ഇഫ്താർ മീറ്റ് വിജയത്തിന് വേണ്ടി വിപുലമായ യോഗം ചേർന്ന് ഒരുക്കങ്ങൾ പൂർത്തീകരിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കെഎംസിസിയുടെ മുൻകാല വേദിയായ ചന്ദ്രിക റീഡേർസ് ഫോറം പ്രഥമ പ്രസിഡണ്ടണ്ടും സാമുഹ്യ, സാംസ്കാരിക, വിദ്യഭ്യാസ പ്രവർത്തകനുമായ ഹാജി കെ.വി അബ്ദുള്ളക്കുട്ടി സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി ഉത്‌ഘാടനം ചെയ്തു. ഉപദേശകസമിതി നേതാക്കളായ അബ്ദു നാസർ നാച്ചി, എ.വി അബൂബക്കർ ഖാസിമി, സി.വി ഖാലിദ് എന്നിവർ സംസാരിച്ചു. സലീം നാലകത്ത് സ്വാഗതവും, പിഎസ്എം ഹുസ്സൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർ ബാബു, ടി ടി കെ ബഷീർ, അബൂബക്കർ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്‌റഫ് ആറളം, അലി മുറയുർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ എം.പി എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News