Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാസ്ത്രീയരീതിയിൽ വളർത്തിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നടപ്പാക്കുന്ന ഗ്രാമസമൃദ്ധി പദ്ധതിയുടെ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

31 Aug 2025 20:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ശാസ്ത്രീയരീതിയിൽ വളർത്തിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നടപ്പാക്കുന്ന ഗ്രാമസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനവും ജൈവ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽനിന്നു 25 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും

മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാലവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാളെ (തിങ്കളാഴ്ച , സെപ്റ്റംബർ 1) രാവിലെ 11 മണിക്ക് നിർവഹിക്കും. മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.

 രാവിലെ 9.30 മുതൽ 'മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പയും നടപടിക്രമങ്ങളും' എന്ന വിഷയത്തിലും പത്തുമണി മുതൽ 'മുട്ടക്കോഴി വളർത്തൽ- സംരംഭകത്വ സാധ്യതകൾ' എന്ന വിഷയത്തിലും സെമിനാർ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ 'കെ.വി.ബിന്ദു, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ, ഗ്രാമപഞ്ചായത്തംഗം രജിത അനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. കെ. മനോജ്കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡെപ്യൂട്ടി ഡയറക്ടർ ഡോ.മാത്യു ഫിലിപ്പ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.വി.സുജ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോഷി ജോർജ് എന്നിവർ പങ്കെടുക്കും.






Follow us on :

More in Related News