Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 19:21 IST
Share News :
സമ്പാളൂർ: ചരിത്രപ്രസിദ്ധമായ സമ്പാളൂർ വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവലയത്തിൽ തിരുന്നാളിനോട് അനുബന്ധിച്ചുള്ള ആത്മഭിഷേക ബൈബിൾ കൺവെൻഷൻ സമാപിച്ചു. കോട്ടപ്പുറം രൂപത ചാൻസിലർ റവ. ഫാ. ഷാബു കുന്നത്തൂർ ദിവ്യബലിയിൽ മുഖ്യകാർമികനായി. റവ ഡോ ജോൺസൻ പങ്കേത്ത്, റവ ഫാ റെക്സൺ പങ്കേത്ത്, റവ ഡീക്കൻ സെബിൻ സഹക്കാർമികത്വം വഹിച്ചു.
നവംബർ 20 മുതൽ 24 ആം തിയ്യതി വരെ നടന്ന ബൈബിൾ കൺവെൻഷനിൽ ആയിരകണക്കിന് നാനാജാതിമതസ്ഥരായ ജനങ്ങൾ പങ്കാളികളായി. പ്രശസ്ത സുവിശേഷ പ്രഘോഷകരായ വിൻസെൻഷ്യൻ സഭ അംഗങ്ങളായ റവ ഫാ ആന്റണി പയ്യപ്പിള്ളി, റവ ഫാ മാത്യു തടത്തിൽ, റവ ഫാ മാത്യു ഇലവുങ്കൽ , റവ ഫാ ഡെർബിൻ ഊട്ടിക്കാട്ടിൽ , പോട്ട ഡയറക്ടർ റവ ഫാ ഫ്രാൻസിസ് കർത്താനം എന്നിവർ കൺവെൻഷനിൽ സന്ദേശം നൽകി. തകർച്ചയിൽ പകച്ചുനിൽക്കുന്നവരെ കൈപിടിച്ചുയർത്തുവാൻ പാപരഹിതമായ ജീവിതം നയിക്കുവാൻ, അനാഥർക്ക് ആശ്രയമേകുവാൻ, തെറ്റിപോയവരെ അന്വേഷിച്ചു കണ്ടെത്താൻ,നിരാശപ്പെട്ടവർക്ക് പ്രത്യാശയുടെ പൊൻ നാളങ്ങളായി സാമൂഹിക തിന്മകളിൽ അധുനിക യുവതാ അകപ്പെടാതിരിക്കാൻ പ്രത്യാശയുടെ ശക്തി കേന്ദ്രമായ ദിവ്യകാരുണ്യ നാഥാനിൽ പരിപൂർണമായി ആശ്രയിച്ചുകൊണ്ട് മുന്നേറാൻ ഈ കൺവെൻഷൻ ഏവരെയും സഹായിച്ചു. സമാപന ശുശ്രുഷയിൽ നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ ഏവരുടെയും മനസിനെയും ഹൃദയങ്ങളെയും ആത്മാഭിഷേകത്താൽ നിറച് കൂടുതൽ ഊർജ്ജസ്വലതയോടെ ജീവിതത്തിൽ മുന്നേറുവാൻ ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ സഹായകരമായി. തുടർന്ന് നവംബർ 25 മുതൽ ഡിസംബർ 3 വരെ നവനാൾ ദിനങ്ങൾ ആയിരിക്കും, രാവിലെ 6.30 ന്, 10.30 ന് വൈകീട്ട് 6.00 ന് ആയിരിക്കും തിരുകർമ്മങ്ങൾ.ഡിസംബർ 4 തിരുനാൾ കൊടികയേറ്റവും, 5 ന് വിശുദ്ധന്റെ ഊട്ടുതിരുനാളും, 6 ന് ഇടവക ദിനവും മതസൗഹാർദ്ദ സമ്മേളനവും, 7 ന് പ്രസുദേന്തിവാഴ്ചയും 8 ന് തിരുനാൾ ദിനവും, 8 ന് രാവിലെ 5 ന് വിശുദ്ധ അത്ഭുത രൂപം എഴുന്നള്ളിക്കൽ കർമ്മവും പൊങ്കാല ( ശൗര്യർ ഊട്ട്) ഉണ്ടായിരിക്കും. ഡിസംബർ 15 എട്ടാമിടവും, ഡിസംബർ 22 പതിനഞ്ചാമിടം എന്നിങ്ങനെ തിരുക്കർമ്മങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നു.തിരുന്നാൾ ദിനങ്ങളിൽ തിരുസന്നിധിയിൽ സന്ദർശിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സാമ്പാളൂരിന്റെ പുണ്യഭൂമിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് റവ ഫാ ജോൺസൻ പങ്കേത്ത് വികാരി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.