Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2025 23:15 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയോട് അനുബന്ധിച്ചുള്ള ആനയൂട്ട് ഒൻപതാം ഉത്സവ ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 4ന് നടക്കും. കിഴക്ക് ആനപ്പന്തലിനോട് ചേർന്ന് നടക്കുന്ന ആനയൂട്ടിൽ 11 ഗജവീരന്മാർ പങ്കെടുക്കും. ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ള്, കരിമ്പ്, ശർക്കര, തണ്ണിമത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കുന്നത്. ഗജപൂജ നാളെ രാവിലെ 8ന് നടക്കും. കിഴക്കേ ആനപന്തലിൽ നടക്കുന്ന ചടങ്ങിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
ആനച്ചമയങ്ങളുടെ പ്രദർശനം നാളെ രാവിലെ 8.30 ന് ആരംഭിക്കും. ഡെപ്പ്യൂട്ടി കമ്മീഷണർ ഇൻ ചാർജ് സി.എസ്. പ്രവീൺ കുമാർ ദീപ പ്രകാശനം നടത്തും. പ്രദർശനം കിഴക്കേ ആനപ്പന്തലിലാണ് നടക്കുക. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആന ചമയങ്ങളാണ് വൈക്കത്തഷ്‌മിക്ക് ഉപയോഗിക്കുന്നത്. ഇവയാണ് മുഖ്യമായും പ്രദർശനത്തിൽ ഉണ്ടാവുക.
Follow us on :
Tags:
More in Related News
Please select your location.