Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2025 23:23 IST
Share News :
വൈക്കം: വൈക്കത്ത് ബി.ജെ.പി, സി പി എം പ്രവർത്തകർ തമ്മിൽ ഉണ്ടായ തർക്കത്തിൽ സി പി എം ബൂത്ത് ഏജൻ്റിന് മർദ്ദനമേറ്റതായി ആക്ഷേപം.
ചെമ്പ് പഞ്ചായത്ത് 15-ാം വാർഡ് മുറിഞ്ഞപുഴയിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.ജഗതാംബിക ഓഡിറ്റോറിയത്തിൽ നടന്ന പോളിങിനിടെ
വൈകിട്ട് വോട്ട് രേഖപ്പെടുത്താൻ എത്തിയ വയോധികയെ സഹായിക്കാനായി എൽഡിഎഫ് ബൂത്ത് ഏജൻ്റ് പോളിംഗ് ബൂത്തിലേക്ക് കൂട്ടികൊണ്ട് വന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്.സംഭവ സമയത്ത് ഇവിടെ ഉണ്ടായിരുന്ന ബി ജെ പി ബൂത്ത് ഏജൻ്റ് ഉൾപ്പടെയുള്ള ബി ജെ പി പ്രവർത്തകർ ഇത് തടയുകയും തർക്കം വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു.പോളിഗ് ബൂത്തിൽ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉടൻ ഓടിയെത്തിയാണ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ കയ്യാങ്കളിക്കിടെ പരിക്കേറ്റ എൽ ഡി എഫ് ബൂത്ത് ഏജൻ്റ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് സൂചന.
Follow us on :
Tags:
More in Related News
Please select your location.