Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി; ആനയൂട്ട് ഭക്തിനിർഭരമായി.

09 Dec 2025 23:42 IST

santhosh sharma.v

Share News :

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയോടനുബന്ധിച്ച് നടന്ന ആനയൂട്ട് ഭക്തിനിർഭരമായി. ഒൻപതാം ഉത്സവ ദിവസം വൈകിട്ട് കിഴക്കേ ആന പന്തലിനോട് ചേർന്ന് നടന്ന ആനയൂട്ടിൽ വേമ്പനാട് വിജയലക്ഷ്മി, വേമ്പനാട് മഹാദേവൻ, ആദിനാട് സുധീഷ്, വേമ്പനാട് വാസുദേവൻ, കണ്ടിയൂർ പ്രേംശങ്കർ, കുളമാക്കിൽ രാജ, വേമ്പനാട് അനന്തപത്മനാഭൻ, തടുത്താവിള സുരേഷ്, വിഷ്‌ണു നാരായണൻ, വേമ്പനാട് അർജുനൻ, കുളമാക്കിൽ പാർത്ഥസാരഥി, മുണ്ടയ്ക്കൽ ശിവനന്ദൻ, കാളിയാർ മഠം ശേഖരൻ, കുന്നത്തൂർ രാമു, നന്തിലത്ത് ഗോപാലകൃഷ്ണൻ തുടങ്ങിയ ഗജവീരൻമാർ പങ്കെടുത്തു. ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, ഏള്ള് കരിമ്പ്, ശർക്കര, തണ്ണി മത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കിയത്.ആനപ്രേമികളും ഭക്തജനങ്ങളും അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. രാവിലെ ഗജപൂജ, ആന ചമയങ്ങയുടെ പ്രദർശനം എന്നിവയും നടന്നു.

Follow us on :

More in Related News