Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരാമ്പ്രത്ത് യു.ഡി.എഫ് തരംഗം; സ്വന്തം തട്ടകത്തിൽ സലീം മടവൂരിനെ വീഴ്ത്തി പി.കെ. ഫിറോസിന്റെ ചരിത്ര വിജയം

05 May 2026 13:11 IST

MUHAMMED POOLAKKADI

Share News :


ആരാമ്പ്രം: കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി.കെ. ഫിറോസിന് സമാനതകളില്ലാത്ത മുന്നേറ്റം. മടവൂർ പഞ്ചായത്തിലും പ്രത്യേകിച്ച് ആരാമ്പ്രത്തെ ബൂത്തുകളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഫിറോസ് ചരിത്ര വിജയം കുറിച്ചത്. മണ്ഡലത്തിലാകെ 36,682 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്.


ആരാമ്പ്രത്തെ ബൂത്തുകളിൽ പി.കെ. ഫിറോസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 199-ാം ബൂത്തിൽ പി.കെ. ഫിറോസ് 562 വോട്ടുകൾ നേടിയപ്പോൾ സലീം മടവൂരിന് 288 വോട്ടുകളാണ് ലഭിച്ചത്. 200-ാം ബൂത്തിൽ ഫിറോസ് 651 വോട്ടുകളും സലീം മടവൂർ 209 വോട്ടുകളും നേടി. 201-ാം ബൂത്തിൽ ഫിറോസിന് 459-ഉം സലീമിന് 250-ഉം വോട്ടുകൾ ലഭിച്ചപ്പോൾ, 202-ാം ബൂത്തിൽ ഫിറോസ് 462 വോട്ടുകളും സലീം മടവൂർ 329 വോട്ടുകളും കരസ്ഥമാക്കി. 203-ാം ബൂത്തിൽ 527 വോട്ടുകൾ നേടി ഫിറോസ് കുതിപ്പ് തുടർന്നപ്പോൾ സലീം മടവൂരിന് 334 വോട്ടുകളാണ് ലഭിച്ചത്.


മടവൂരിൽ നിലമെച്ചപ്പെടുത്തി യു.ഡി.എഫ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി സലീം മടവൂരിന്റെ സ്വന്തം പഞ്ചായത്തായിരുന്നിട്ടും അവിടെ ഫിറോസ് നേടിയ മുന്നേറ്റം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. മടവൂർ പഞ്ചായത്തിൽ നിന്ന് മാത്രം 3,300-ലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പി.കെ. ഫിറോസ് നേടിയത്.


കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എം.കെ. മുനീറിന് ഈ പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്ന ഭൂരിപക്ഷം 900 വോട്ടുകളായിരുന്നു. അവിടെ നിന്നാണ് ഫിറോസ് വൻ കുതിച്ചുചാട്ടം നടത്തിയത്.


സ്ഥാനാർത്ഥി നാട്ടുകാരനാണെന്ന ഘടകമൊന്നും ഫിറോസിന്റെ വിജയത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല, മുൻകാല റെക്കോർഡുകളെല്ലാം തകർക്കുന്ന പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. ഈ ഉജ്ജ്വല വിജയം പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് പടർത്തിയിരിക്കുന്നത്.

Follow us on :

More in Related News