Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 13:34 IST
Share News :
സൂർ: ഒമാനിലെ സൂറിൽ ഇന്ന് രാവിലെ തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെടുത്തു.
1940-കളുടെ പകുതി മുതൽ സൂറിൽ താമസിക്കുകയും ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രഗൽഭനായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് താമസിക്കുന്ന കെട്ടിടം തകർന്നു വീണതിനെ തുടന്ന് മരണപ്പെട്ടത്.
സൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴയിൽ കുതിർന്ന ഇവർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി താമസിക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച്ച രാത്രിയാണ് അത്യാഹിതം സംഭവിക്കുന്നത്. അധികൃതരുടെ അഹോരാത്ര പരിശ്രമങ്ങക്കൊടുവിൽ ഞായറാഴ്‌ച രാവിലെ എട്ടര മണിയോടെയാണ് മൃത ദേഹം കണ്ടെടുക്കാനായായത്.
സമീപത്ത് താമസിക്കുന്ന അവരുടെ മകനും മരുമകളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞരണ്ട് ദിവസങ്ങളിലായി 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് ഈ ഭാഗത്ത് രേഖപ്പെടുത്തിയത്.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.