Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോണി മേച്ചേരിയെ ആദരിച്ചു

06 Oct 2024 18:32 IST

- WILSON MECHERY

Share News :

 

ചാലക്കുടി ഫൈൻ ആർട്സ് സൊസൈറ്റി - ഫാസിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ നാടക അവതരണത്തിന്റെ ഭാഗമായി നടത്തിയ സമാദരണ യോഗത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ സുന്ദർദാസ് മുഖ്യ അതിഥിയായിപങ്കെടുത്തു.ഫാസിന്റെ ആദ്യകാല സംഘാടകനും ചാലക്കുടിയിലെ കലാകായിക മേഖലയിൽ സ്ഥിര സഹായ സാന്നിധ്യവും നാടക വേദികളിൽ ഒത്തിരിയേറെ സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള ജോണി മേച്ചേരിയെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ ഫാസ് പ്രസിഡന്റ് അഡ്വ ബിജു എസ് ചിറയത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രിസ്ഡന്റ് ജോർജ് ടി മാത്യു, വി ഏൽ ജോൺസൻ, ജൂലിസ് ബി വി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോയിൻ സെക്രട്ടറി രാമചന്ദ്രൻ തയ്യിൽ സ്വാഗതവും, അഗസ്റ്റിൻ മുണ്ടംമാണി നന്ദിയും രേഖപ്പെടുത്തി. വടകര കാഴ്ച ക്രിയേഷൻസിന്റെ *ശിഷ്ടം* എന്ന നാടകം അവതരിപ്പിച്ചു.

Follow us on :

More in Related News