Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻവീട് പുഴയോരകൈവരിയും, വ്യൂപോയിൻ്റും നാടിന് സമർപ്പിച്ചു.

24 Jul 2025 22:22 IST

UNNICHEKKU .M

Share News :


മുക്കം:കൊടിയത്തൂർ ഒന്നാം വാർഡിലുൾപ്പെട്ട താഴെ മുറി പുത്തൻവീട് റോഡിലെ പുഴയോരത്ത് കൈവരിനിർമിച്ച് മാതൃകയായിരിക്കുകയാണ് വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്ററും വെൽഫെയർ പാർട്ടിയും . അപകടാവസ്ഥയിലായിരുന്ന റോഡ് വശം കെട്ടിയുയർത്തി കോൺക്രീറ്റ് ചെയ്യുകയും കൈവരിനിർമിച്ച് പുഴയോരകാഴ്ചകൾ ആസ്വദിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു പ്രദേശം. വെൽഫെയർ പാർട്ടിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. സ്കൂൾ വാഹനങ്ങളടക്കം ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്തെ കുറിച്ച് ഏറെ ആശങ്കാകുലരായിരുന്നു പ്രദേശവാസികൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വ്യൂപോയിൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കർമനിരതനായ മെമ്പറുടെ കർമോൽസുകതയുടെ ഫലമായാണ് ഈ വ്യൂപോയിൻ്റ് യഥാർഥ്യമായതെന്നും ഇതുപോലത്തെ മറ്റു ധാരാളം ജന സേവന പ്രവർത്തനങ്ങൾ വാർഡിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ടെന്നും പരിമിതമായ ഫണ്ടുകൾക്ക് പുറമെ ജനകീയ കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും ഇത്തരം സേവനങ്ങൾ ഏറെ ശ്ലാഘനീയമാണ് എന്നും അവർ പറഞ്ഞു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എന്നിവർ മുഖ്യാതിഥികളായി. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയിരുന്ന രണ്ട് മുഖ്യമന്ത്രിമാരായിരുന്നു ഈയിടെ മൺമറഞ്ഞുപോയ ഉമ്മൻ ചാണ്ടിയും വി.എസ് അച്ചുതാനന്ദനെന്നും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുക്കൊണ്ട് നാടിന് സേവനമർപ്പിക്കാൻ നമുക്ക് കഴിയണമെന്നും റസാഖ് പറഞ്ഞു. അസ്ലം ചെറുവാടി,

ടി.ടി. അബ്ദുറഹ്മാൻ, കെ.എം.സി. വഹാബ്, ഇബ്രാഹിം പി.വി, നജീബ് ചാലക്കൽ എന്നിവർ സംസാരിച്ചു.റഫീഖ് കുറ്റിയോട്ട് സ്വാഗതവും മുംതാസ് കൊളായിൽ നന്ദിയും പറഞ്ഞു. അബ്ദുല്ല തടായിൽ, പി.വി. ഹുസൈൻ, പി.വി.ആലിക്കുട്ടി, വി.കെ. ബഷീർ, ജസീൽ, ശബീർ , നാസർ വി.കെ,ചേക്കുട്ടി .സി, എ.എം. ബി.ആലിക്കുട്ടി, എ.പി. ഉണ്ണിച്ചേക്കു എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News