Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീരൊഴുക്ക് കൂടിയതിന് തുടർന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്

26 May 2024 09:50 IST

R mohandas

Share News :


കൊല്ലം: കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതിന് തുടർന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. അതേസമയം ഐന്ത രുവി, ചിട്ടരുവി, പുളി യരുവി എന്നീ വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾക്ക് കുളിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ തെങ്കാശി ജില്ലയിൽ കനത്ത മഴപെയ്തിരുന്നു. പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കുറ്റാലം ,പഴയ കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികളുടെ നിരോധനം ഏർപ്പെടുത്തിയത്. നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടങ്ങളിൽ കുളിക്കാൻ എത്തുന്നത് എന്നാൽ വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിൽ ബാരിക്കേഡ് സ്ഥാപിച്ചു പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഒരാഴ്ച മുമ്പ് പഴയ കുറ്റാലത്ത് അപ്രതീക്ഷിതമായി വെള്ളമുയർന്നു വിദ്യാർത്ഥി മരിച്ചിരുന്നു .


Follow us on :

More in Related News