Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനാദിനം നാളെ; തലയോലപ്പറമ്പിൽ ബഷീറിൻ്റെ ഭാർഗ്ഗവീനിലയത്തിൻ്റെ 40-ാം വാർഷികാഘോഷം നടക്കും.

18 Jun 2025 23:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : വായനാദിനത്തിൽ ബഷീർ പുസ്തകങ്ങളുടെ പുനർവായനയുമായി വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും കാൻഫെഡ് വൈക്കം താലൂക്ക് കമ്മറ്റിയും. 1965 ൽ ബഷീർ തിരക്കഥയെഴുതി എ. വിൻസെൻ്റ് സംവിധാനം ചെയ്ത ഭാർഗ്ഗവീനിലയം എന്ന സിനിമയുടെ തിരക്കഥ പുസ്തകമായത് 1985ലാണ്.

തലയോലപ്പറമ്പിൽ  ഇന്ന് ഫെഡറൽ നിലയം സ്ഥിചെയ്യുന്ന സ്ഥലത്ത് ബഷീർ താമസിക്കുന്ന 1960-64 കാലഘട്ടങ്ങളിലാണ് ഭാർഗ്ഗവീനിലയത്തിൻ്റെ തിരക്കഥ പൂർത്തികരിക്കുന്നത്. സിനിമ ഇറങ്ങി 20 വർഷം കഴിഞ്ഞാണ് തിരക്കഥ ഡി സി ബുക്ക്സ് പുസ്തകമാക്കുന്നത്. ബഷീറിൻ്റെ നീല വെളിച്ചം എന്ന കഥയാണ് ഭാർഗ്ഗവീനിലയമായി മാറിയത്. തിരക്കഥയുടെ 40-ാം വാർഷികം നാളെ വായനാദിനത്തിൽ പുനർവായന നടത്തി വായനക്കാരുടെ ഇടയിൽ വീണ്ടും ശ്രദ്ധ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.45 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടക്കുന്ന വായന ദിന പരിപാടിയിൽ കാൻഫെഡ് സംസ്ഥാന സമിതി അംഗം മോഹൻ.ഡി. ബാബു ഗ്രന്ഥശാല സ്ഥാപക നേതാവ് പി.എൻ. പണിക്കർ അനുസ്മരണം നടത്തും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. എം.ടി.വി. ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കരുണാകരൻ ഭാർഗ്ഗവീനിലയം തിരക്കഥ പുനർവായന നടത്തും. ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ് ഡി.വൈക്കം, കാൻഫെഡ് ജില്ലാ സെക്രട്ടറി എം. ഗോപാലകൃഷ്ണൻ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഭാരവാഹികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

Follow us on :

More in Related News