Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 20:51 IST
Share News :
കടുത്തുരുത്തി: കല്ലറ എസ്.എം.വി. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങൾ 10,11,12-തീയതികളിൽ നടക്കും. 10-ന് വെള്ളിയാഴ്ച്ച രാവിലെ ഒൻപതിന് ശാരദാക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന വിളംബരഘോഷയാത്ര കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിതോട്ടുങ്കൽ ഫ്ളാഗ് ഓഫ്ചെയ്യും. വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ചെയർമാൻ പി.ജി.എം.നായർ, വൈസ് ചെയർമാൻ പി.വേണുഗോപാൽ,സെക്രട്ടറി അഖിൽ.ആർ.നായർ, തുടങ്ങിയവർ പങ്കെടുക്കും. 11.30-ന് മെഗാതിരുവാതിര, 11-ന് ഗുരുവന്ദനം, രാവിലെ ഒൻപതിന് പതാക ഉയർത്തൽ, തുടർന്ന് ഗുരുപൂജ,തുടർന്ന നടക്കുന്ന പൊതുസമ്മേളനം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ചെയർമാൻ പി.ജി.എം.നായർ അധ്യക്ഷത വഹിക്കും. പ്രൊഫ,സരിതഅയ്യർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പൂർവ്വകാല അധ്യാപകർ മറുപടി പ്രസംഗം നടത്തും. ഉച്ചക്ക് 1.30 മുതൽ ഫ്യൂഷൻ. 12-ന് രാവിലെ 10-മുതൽ കുട്ടികളുടെ പരിപാടികൾ.ഉച്ചക്ക് രണ്ടിന് ചേരുന്ന സമാപനസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.മനു ഉദ്ഘാടനം ചെയ്യും. വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ചെയർമാൻ പി.ജി.എം.നായർ അധ്യക്ഷത വഹിക്കും.എൻ.എസ്.എസ്.സ്ക്കൂൾസ് ജനറൽ മാനേജർ അഡ്വ.റ്റി.ജി.ജയകുമാർ മുഖ്യപ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നിർവ്വഹിക്കും. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിതോട്ടുങ്കൽ സംസ്ഥാനതല വിജയികൾക്കുള്ള അവാർഡുദാനം നിർവ്വഹിക്കും. വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വൈസ് ചെയർമാൻ പി.വേണുഗോപാൽ എൻഡോവ്മെന്റ് വിതരണം നിർവ്വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.