Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ - ഇടയാഴം റോഡ് അപകടങ്ങൾക്ക് പരിഹാരം കാണണം - സിപിഐ

12 Jan 2025 20:18 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :സിപിഐ 25 ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കല്ലറ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പെരുംതുരുത്ത് ബ്രാഞ്ച് സമ്മേളനം സ. രവീന്ദ്രൻ നായർ നഗറിൽ KP സുദർശൻ അധ്യക്ഷനായ യോഗത്തിൽ സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം T N രമേശൻ ഉത്ഘാടനം നിർവഹിച്ചു.ബ്രാഞ്ച് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന പാർട്ടി അംഗം രുക്മിണിയമ്മ പതാകഉയർത്തി. സിപിഐ കല്ലറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വൈക്കം മണ്ഡലം കമ്മിറ്റി അംഗവുമായ M G ഫിലേന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗം D ബോബൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പുതിയ ബ്രാഞ്ച് സെക്രട്ടറിയായി സിപിഐ കല്ലറ ലോക്കൽ കമ്മിറ്റി അംഗവും കല്ലറ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ അമ്പിളി മനോജ്‌, അസിസ്റ്റന്റ് സെക്രട്ടറിയായി P ഷാജി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

കല്ലറ - ഇടയാഴം റോഡിലെ തുടർച്ചയായുണ്ടാവുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്നും, അപകട വളവുകൾ നിവർത്തി യാത്ര സുരക്ഷിതമാക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Follow us on :

More in Related News