Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവക്ഷേത്രത്തിൽ കോടി അർച്ചനയും വടക്കുപുറത്തു പാട്ടും; അവലോകനയോഗം ചേർന്നു.

15 Mar 2025 18:07 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കോടി അർച്ചനയും വടക്കുപുറത്തു പാട്ടും

ചടങ്ങുകൾ വിവിധ സർക്കാർ വകുപ്പുകളുടെയും വടക്കുപുറത്തു പാട്ടു കമ്മറ്റിയുടെയും ക്ഷേത്രഭാരവാഹികളുടെയും ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ പിഴവുകളില്ലാതെ നടത്തണമെന്നു ദേവസ്വം മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു. കോടി അർച്ചനയും വടക്കുപുറത്തു പാട്ടും മഹോത്സവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയാണ് മഹോത്സവം നടക്കുന്നത്. വകുപ്പുകളുടെ ഏകോപനത്തിനു റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. സുരക്ഷക്കായി ക്ഷേത്രപരിസരത്തും മറ്റും കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിനും കൂടുതൽ പോലീസ് സേനയെ നിയോഗിക്കുന്നതിനും തീരുമാനിച്ചു.

കൂടാതെ ലഹരി ഉപയോഗം തടയൽ വൈദ്യുതി വിതരണം, മെഡിക്കൽ എയ്ഡ് പോസ്റ്റ്, ആംബുലൻസ്, ഡോക്ടർമാരുടെ സേവനം, കുടിവെള്ളം, വാഹന, ജലഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനും വകുപ്പുകൾക്ക് നിർദ്ദേശം നൽകി. നഗരസഭ ശുചിത്വമിഷനുമായി കൂടിച്ചേർന്ന് മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി തയാറാക്കണമെന്നും മന്ത്രി നിർദേശിച്ചു. യോഗത്തിൽ സി.കെ ആശ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, വൈസ് ചെയർമാൻ പി.ടി സുഭാഷ്, പാലാ ആർ.ഡി.ഒ. ദീപ , വൈക്കം തഹസിൽദാർ എ.എൻ ഗോപകുമാർ, വടക്കുപുറത്ത് പാട്ട് കമ്മറ്റി പ്രസിഡന്റ് അഡ്വ. എസ്. സുധീഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News