Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാമത് ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം പരപ്പനങ്ങാടിയിൽ

02 Apr 2024 16:33 IST

- Jithu Vijay

Share News :

മലപ്പുറം : മൂന്നാമത് ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി  മലബാർ  കോ-ഓപ്പറേറ്റീവ് കോളേജിൽ വെച്ച് 2024 ജൂൺ 1,2 (ശനി,ഞായർ) തീയതികളിലായി നടക്കും.

മലയാള കവിതയെ മുൻ നിർത്തിയുള്ള മൺസൂൺ പോയട്രി ഫെസ്റ്റിവലിൽ പ്രമുഖ കവികളും പ്രഭാഷകരും പങ്കെടുക്കും. ക്ളാസുകളും, സംവാദവും

കവിയരങ്ങും,  കലാ പരിപാടികളും ഉണ്ടാവും.


താമസം, ഭക്ഷണം, ഫെസ്റ്റിവൽ കിറ്റ്

എന്നിവയുണ്ടാവും. രജിസ്ട്രേഷൻ ഫീസ് ഉണ്ട്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.


ശ്രീജിത്ത് അരിയല്ലൂർ 

ഫെസ്റ്റിവൽ ഡയറക്ടർ 

9846697314


സതീഷ് തോട്ടത്തിൽ 

കൺവീനർ 

9895292384

Follow us on :

More in Related News