Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ഞപ്പട ഒമാന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു

27 Sep 2024 00:41 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം സംഘടിപ്പിക്കുന്ന ഫ്രെണ്ടി മൊബൈല്‍ മഞ്ഞപ്പട സൂപ്പര്‍ കപ്പ് രണ്ടാം സീസണും ഫാമിലി ഇവന്റും മബേലയിലെ മാള്‍ ഓഫ് മസ്‌കറ്റിന് പിന്‍ ഭാഗത്തുള്ള അല്‍ ഷാദി ടര്‍ഫില്‍ ഒക്ടോബര്‍ നാലാം തീയതി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വൈകുന്നേരം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍, ഒമാനിലെ സെവന്‍സ് ഫുട്‌ബോളിലെ താര രാജാക്കന്മാര്‍ അണിനിരക്കും. പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന മെഗാ ടൂര്‍ണമെന്റില്‍ കാഴ്ചക്കാര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്നാണ് സംഘാടകാരുടെ പ്രതീക്ഷ.

സെവന്‍സ് ഫുട്‌ബോള്‍ ആസ്വാദനത്തിനൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കും പുറമെ കാണികളില്‍ നിന്ന് ഭാഗ്യശാലിയായ ഒരാള്‍ക്ക് സര്‍പ്രൈസ് സമ്മാനവും ഒരുക്കിയിട്ടുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗാലറിയില്‍ വിരിയിക്കുന്ന ആവേശം ഇപ്പോള്‍ ഒമാനിലെ പ്രവാസികള്‍ക്ക് വേണ്ടി പുനരാവിഷ്‌കരിക്കാനാണ് പദ്ധതിയിടുന്നത്. 

പ്രസിഡന്റ് സുജേഷ് ചേലോറ, സെക്രട്ടറി ആല്‍ഡിറിന്‍ മെന്‍ഡിസ് മുതലായവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനായി ഡെന്നിസിനെയും കണ്‍വീനറായി രജീഷ് കുന്നോനെയും തിരഞ്ഞെടുത്തു.

ഒമാനിലെ പ്രമുഖ പ്രവാസി ക്ലബ്ബുകളായ മസ്‌കത്ത് ഹാമ്മേഴ്‌സ്, ഡൈനമോസ് എഫ്‌സി, ടോപ് ടെന്‍ ബര്‍ക, യുണൈറ്റഡ് കേരള എഫ് സി, നേതാജി എഫ് സി, ബ്ലാക്ക് യുണൈറ്റഡ് എഫ് സി, നെസ്‌റ്റോ എഫ് സി, ബ്രദേര്‍സ് ബര്‍ക, എഫ് സി നിസ്‌വ, ലയണ്‍സ് മസ്‌കത്ത്, ജിഫ്‌സി, പ്രോസോണ്‍ സ്‌പോര്‍ട്‌സ് ക്ലബ്, യുണൈറ്റഡ് കാര്‍ഗോ, റിയല്‍ ഇബ്ര എഫ് സി, മഞ്ഞപ്പട ഒമാന്‍ എഫ് സി എന്നീ കരുത്തുറ്റ ടീമുകള്‍ മാറ്റുരയ്ക്കും.

ടൂര്‍ണമെന്റില്‍ വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫികള്‍ക്കും ക്യാഷ് അവാര്‍ഡിനും പുറമെ വ്യക്തിഗത മികവ് പുലര്‍ത്തുന്ന കളിക്കാര്‍ക്കും ട്രോഫികളും, സമ്മാനങ്ങളും നല്‍കും. മസ്‌കറ്റില്‍ പ്രവാസി ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് കാല്‍പന്തു പ്രേമികളെയും കുടുംബാംങ്ങളെയും ടൂര്‍ണമെന്റ് കമ്മിറ്റി ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News