Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വധശ്രമ കേസിൽ മൂന്നുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

11 Aug 2024 18:08 IST

Jithu Vijay

Share News :



തിരൂർ : കൂട്ടായി -വാടിക്കൽ അങ്ങാടിയിൽ വച്ച് യുവാക്കളെ സംഘം ചേർന്ന് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടായി സ്വദേശികളായ മൂന്ന് പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈസ്പാടത്ത് ഉനൈഫ് (22), കുറ്റാളന്റെ പുരക്കൽ റമിസ് ബാബു (23), കുന്നത്ത് ഇസ്ഹാഖ് (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം വാടിക്കൽ മിൽമ ബൂത്തിന് സമീപം വെച്ചാണ് അഞ്ചംഗസംഘം യുവാക്കളെ മുൻ വൈരാഗ്യത്താൽ കത്തികൊണ്ട് കുത്തി അക്രമിച്ചത്. യുവാക്കളിൽ ഒരാൾക്ക് കുത്തേറ്റ് തുടയ്ക്കു പരിക്കേൽക്കുകയും ചവിട്ടേറ്റ് ദേഹത്തും പരിക്കേൽക്കുകയുമുണ്ടായി.


തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ പ്രതികളെ ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടായി ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ

നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, എസ്.ഐ സുജിത്ത് ആർ.പി, സീനിയർ സി.പി.ഓ ജിനേഷ്, സി.പി .ഒ മാരായ അരുൺ, സതീഷ് കുമാർ, സുജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow us on :

Tags:

More in Related News