Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ ഖ​ത്ത​ർ ദേ​ശീ​യ ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 10ന് ​തു​ട​ക്കമാകും.

06 Dec 2024 15:49 IST

ISMAYIL THENINGAL

Share News :

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ദ​ർ​ബ് അ​ൽ സാ​ഇ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ 10ന് ​തു​ട​ക്കമാകും. ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ സ്ഥി​രം വേ​ദി​ക​ളി​ലെ ആ​ഘോ​ഷ​ങ്ങ​ൾ. ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ രാ​ത്രി 11 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


 ഉം ​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ​യാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ന്റെ ദേ​ശീ​യ ദി​ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്രം. ഖ​ത്ത​റി​ന്റെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും മു​ത​ൽ ​വി​വി​ധ ഷോ​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും തു​ട​ങ്ങി​യ​വ​യു​മാ​യി നി​റ​പ്പ​കി​ട്ടാ​ർ​ന്ന ദേ​ശീ​യ ദി​ന ഉ​ത്സ​വ​ത്തി​നാ​ണ് ഇ​ത്ത​വ​ണ ദ​ർ​ബ് അ​ൽ സാ​ഇ ഒ​രു​ങ്ങു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മെ​ല്ലാം ആ​ഘോ​ഷി​ക്കാ​നു​ള്ള വൈ​വി​ധ്യ​ങ്ങ​ളും ദ​ർ​ബ് അ​ൽ​സാ​ഇ ഒ​രു​ക്കും. ക​ര​കൗ​ശ​ല നി​ർ​മാ​ണ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ശ്ര​ദ്ധേ​യ​മാ​ണ്.


സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സാംസ്കാരം എടുത്തു കാട്ടുന്ന പരമ്പരാഗത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പ്രധാന വേദിയിൽ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്കാരിക മത്സരങ്ങൾ ഉണ്ടാകും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.


Follow us on :

More in Related News