Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.

01 Jun 2024 10:57 IST

R mohandas

Share News :


കൊല്ലം: കനത്ത മഴയും വെള്ളക്കെട്ടും വർദ്ധിച്ചതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ദിവസേന 15 ൽ അധികം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച ജില്ലയിൽ 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 26 പേർ നിരീക്ഷണത്തിൽ .

കൊല്ലം കോർപ്പറേഷനിലെ ഉളിയക്കോവിൽ കഴിഞ്ഞദിവസം മാത്രം എട്ടുപേർക്ക് രോഗം കണ്ടെത്തി. സർക്കാർ ആശുപത്രിയിൽ ചികിത്സ നേടിയവരുടെ എണ്ണമാണിത്. ഓടകളിൽ നിന്ന് ഉൾപ്പെടെയുള്ള അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ എലിപ്പനി ഭീതിയിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആറു പേരിലാണ് എലിപ്പനി കണ്ടെത്തിയത്. വെള്ളക്കെട്ടിലായ വീടുകളും റോഡുകളും ഉൾപ്പടെ വൃത്തിയാക്കാൻ ഇറങ്ങുന്നവരും അഴുക്ക് വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്നവരും ആരോഗ്യവകുപ്പ് നിർദേശപ്രകാരം വിൽപ്പന പ്രതിരോധ ഗുളികകൾ കഴിക്കണം. 

കഴിഞ്ഞ രണ്ടു മാസത്തോളം ആയി സംസ്ഥാന ത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ഉള്ളത് കൊല്ലം ജില്ലയിലാണ്. കഴിഞ്ഞ ആഴ്ച മാത്രം 87 ഡെങ്കിപ്പനി ബാധിതർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി . ചവറ, പിറവന്തൂർ, ശൂരനാട് വടക്ക്, ഇളമ്പുള്ളൂർ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലാണ് ഡങ്കിപ്പനി ബാധിതർ കൂടുതലുള്ളത്. രണ്ടുദിവസം മുമ്പ് ചവറയിൽ മലേറിയ രോഗവും സ്ഥിരീകരിച്ചു. മലിനജല സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിക്കുന്നത്. 

കൊല്ലം ബീച്ചിന് സമീപവും തീരദേശ മേഖലയാകെയും മാലിന്യവും മലിനജലവും നിറഞ്ഞതോടെ പ്രദേശവാസികൾ പകർച്ചവ്യാധിപതിയിലാണ്. ബീച്ചിൻ്റെയും തുറമുഖത്തിന്റെയും പരിസരപ്രദേശങ്ങൾ മഴക്കാല മുൻകരുതലിൻ്റെ ഭാഗമായി  ശുചീകരിക്കണമെന്ന് കളക്ടറുടെ നിർദ്ദേശം അധികാരികൾ അവഗണിച്ചു.  


Follow us on :

More in Related News