Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപിറവി തെളിഞ്ഞില്ല; ഒമാനിൽ ബലിപെരുന്നാൾ തിങ്കളാഴ്ച

06 Jun 2024 21:50 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി ഒമാനിൽ എവിടെയും സ്ഥിരീകരിക്കാത്തതിനാൽ ദുൽഹജ്ജ് ഒന്ന് മറ്റന്നാളും (ജൂൺ 8 ശനിയാഴ്ച), അറഫാ ദിനം ജൂൺ 16 ഞായറാഴ്ച്ച, ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയായിരിക്കുമെന്നും ഒമാൻ മതകാര്യ വകുപ്പ് പ്രഖ്യാപിച്ചു.


ബലി പെരുന്നാള്‍ ദിനം പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. അതേസമയം, രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അവധി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പെരുന്നാള്‍ ആഘോഷത്തിന് നാടണയാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍. ഇത്തവണ ഒൻപത് ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News