Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 20:46 IST
Share News :
തലയോലപ്പറമ്പ്: എ.എ. വൈ റേഷൻ കാർഡ് ഉടമകൾ ഉൾപ്പടെയുള്ള കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് റേഷനും മറ്റ് ഇതര ആനുകൂല്യങ്ങളും ലഭിക്കാതെ വരുന്ന സ്ഥിതി വിശേഷമാണ് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സർക്കാർ പ്രഖ്യാപനത്തിലൂടെ കേരളത്തിന് സംഭവിക്കാൻ പോകുന്നതെന്ന് കെപിസിസി വക്താവ് രാജു പി.നായർ. ചെമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും, ദുർഭരണത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും എതിരെ ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനപക്ഷപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടിക്കുന്ന് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് കെ.ജെ സണ്ണി അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ ദിനേശൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എസ്.ജയപ്രകാശ്, എസ്.ശ്യാംകുമാർ, റെജി മേച്ചേരിൽ, അഡ്വ.പി.വി സുരേന്ദ്രൻ, റഷീദ് മങ്ങാടൻ, ടി. പി അരവിന്ദാക്ഷൻ, കെ.കെ കൃഷ്ണകുമാർ, ബെൻസി ജോസ്, ടി.കെ വാസുദേവൻ, കെ. ഡി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രഹ്മമംഗലം, ചെമ്പ് മേഖലകളിൽ രണ്ട് ദിവസങ്ങളിലായി നടന്ന പദയാത്രയിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ സി.എസ് സലിം, രാഗിണി ഗോപി, ലയാ ചന്ദ്രൻ ,മോനു ഹരിദാസ്,
ടി.വി സുരേന്ദ്രൻ, സി.യു എബ്രഹാം, കെ.ആർ ശിവൻ, ബി. രവീന്ദ്രൻ, ടി.പി ദാസൻ, കെ.വി പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.