Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ കത്താതായിട്ട് ദിവസങ്ങൾ....

22 May 2026 18:22 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭകളെ യോജിപ്പിക്കുന്ന നാടുകാണി പാതയിലെ പാലത്തിങ്ങൽ ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് ദിവസങ്ങളായി ഊരാളുങ്കൽ സൊസൈറ്റിയുടെ ലിയബിലിറ്റി പിരീഡ് കഴിഞ്ഞതിനാൽ പ്രവർത്തന സജ്ജമാക്കി പരപ്പനങ്ങാടി നഗരസഭയ്ക്ക് കൈമാറിയിരുന്നു. ഇപ്പോൾ നഗര നഗരസഭയുടെ നിയന്ത്രണത്തിലായ

ലൈറ്റുകളാണ് കണ്ണടച്ചിരിക്കുന്നത്.


ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനും എൻ എഫ് പി ആർ സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത്  പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ബൈജുവിന് ലൈറ്റുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.

ലൈറ്റുകൾ കണ്ണടച്ചത് വാഹനാപകടങ്ങൾക്കും , സാമൂഹ്യ ദ്രോഹികളുടെയും മയക്കുമരുന്ന് കച്ചവടക്കാരുടെയും വിളയാട്ട കേന്ദ്രമാകുമെന്ന് നാട്ടുകാരും പരാതി പറയുന്നു

Follow us on :

More in Related News