Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 16:23 IST
Share News :
തിരൂരങ്ങാടി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ "ടീമാകാം... പുതുയുഗ സ്വപ്നങ്ങൾക്കായി" എന്ന ആശയത്തെ ആസ്പദമാക്കി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രവേശനോത്സവം ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷിയായി.
രാവിലെ വിദ്യാലയത്തിലെത്തിയ നവാഗതരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും എൻ.എസ്.എസ്. വളണ്ടിയർമാർ മധുരം നൽകി ഹൃദ്യമായി സ്വീകരിച്ചു. വിദ്യാലയത്തിലുടനീളം ഒരുക്കിയ സ്വാഗത സംവിധാനങ്ങൾ, ആവശ്യമായ മാർഗനിർദേശങ്ങൾ, ക്ലാസ് മുറികളിലേക്കുള്ള സഹായം, രക്ഷിതാക്കൾക്കുള്ള പിന്തുണ എന്നിവയിലൂടെ എൻ.എസ്.എസ്. വളണ്ടിയർമാർ മാതൃകാപരമായ സേവനമാണ് കാഴ്ചവെച്ചത്. പുതുതായി എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയാന്തരീക്ഷം പരിചയപ്പെടുത്തുന്നതിലും ആത്മവിശ്വാസം പകരുന്നതിലും എൻ.എസ്.എസ്. യൂണിറ്റിന്റെ പ്രവർത്തനം ശ്രദ്ധേയമായി.
സമീപ ദിവസങ്ങളിൽ ആകസ്മികമായി നിര്യാതനായ വിദ്യാലയത്തിലെ കൊമേഴ്സ് വിഭാഗം അധ്യാപകനും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട ഹുസൈൻകോയ മാസ്റ്ററെയും അനുസ്മരിച്ചും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചുമാണ് പരിപാടികൾക്ക് തുടക്കമായത്. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന ഹുസൈൻകോയ മാസ്റ്ററുടെ വേർപാട് സ്കൂൾ സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുസ്മരണ പ്രസംഗങ്ങളിൽ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് വിജ്ഞാനത്തിനും മൂല്യബോധത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന തലമുറയായി വിദ്യാർത്ഥികൾ വളരണമെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്റർ കെ.കെ.ഉസ്‌മാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.എം.ടി.എ. പ്രസിഡണ്ട് സമീന മൂഴിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശംസകൾ നേർന്നു. കെ. വി. സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു.
പുതിയ പഠനജീവിതത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്ത് പി. ജാഫർ മാസ്റ്റർ നയിച്ച ഓറിയന്റേഷൻ ക്ലാസ് ഏറെ ശ്രദ്ധേയമായി. കൗമാരകാലത്തെ മാറ്റങ്ങൾ, പഠനശീലങ്ങൾ, രക്ഷിതാക്കളുടെ ഉത്തരവാദിത്തം, അധ്യാപക-വിദ്യാർത്ഥി ബന്ധം, ഉയർന്ന വിദ്യാഭ്യാസ സാധ്യതകൾ, വ്യക്തിത്വ വികസനം എന്നിവയെക്കുറിച്ച് അദ്ദേഹം പ്രചോദനാത്മകമായി സംസാരിച്ചു.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ടി. സാലിം മാസ്റ്റർ, എം. സുഹൈൽ,യു. ടി. അബൂബക്കർ, ഇ. എം. സൗദ, പി. ഇസ്മായിൽ,ടി. വി. ആയിശാബി, ടി. അസ്സൻകോയ, ഹാരിഷ് ബാബു,മുനീർ താനാളൂർ, പി. വി. ഹുസൈൻ, കെ.എം. മുബീന, കെ.കെ.നുസ്റത്ത്, മുനവ്വറലി ജൗഹർ,കെ.ടി. നജീബ്, പി.പി. ഫൈസൽ അലി, സി.എച്ച്. സുമൈറ, ടി.ഫഹീദ,രഞ്ജന ടീച്ചർ, ടി.റിഫ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സർക്കാർ വിഭാവനം ചെയ്യുന്ന പൊതുവിദ്യാഭ്യാസത്തിന്റെ മികവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സന്ദേശവും നവാഗതർക്ക് പകർന്നു നൽകിയ പ്രവേശനോത്സവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസവും പുതിയ പ്രതീക്ഷകളും പകർന്ന വേറിട്ട അനുഭവമായി. NSS വളണ്ടിയർമാരുടെ സേവനസന്നദ്ധതയും അധ്യാപകരുടെ ആത്മാർത്ഥമായ ഇടപെടലും ചടങ്ങിന് കൂടുതൽ മികവേകി.
Follow us on :
Tags:
More in Related News
Please select your location.