Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 16:26 IST
Share News :
കോട്ടക്കൽ : ലഹരിക്കെതിരെ പ്രതിരോധം തീർത്ത് ജിയുപിഎസ് ക്ലാരി മാതൃകയായി . കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോളിസി അനാലിസിസ് ആൻഡ് കമ്മ്യൂണിറ്റി എൻഗേജ്മെൻറ് വിഭാഗം ദേശീയതലത്തിൽ സംഘടിപ്പിച്ച ടുബാക്കോ ഫ്രീ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് സ്കൂൾ ചലഞ്ച് മിഡിൽ വിഭാഗത്തിൽ ജി യു പി സ്കൂൾ ക്ലാരി ദേശീയ തലത്തിൽ അംഗീകാരം നേടി. ഇന്ത്യയിലുടനീളം ഉള്ള മുപ്പതിനായിരത്തോളം വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ വിദ്യാലയം സംസ്ഥാനത്തിന്റെയും ജില്ലയുടെയും പെരുമ ഉയർത്തി കാണിച്ചത്.
നോഡൽ ഓഫീസർ ഫൗസിയ, ഭാവന വി ആർ , ആര്യ ബാലൻ, ഉമൈവ , അരുൺ ഗോപിനാഥ് , ചിത്ര ,ജയശ്രീ, നിതിൻ പി തുടങ്ങിയ അധ്യാപരുടെയും പിടി എ പ്രസിഡണ്ട് അബ്ദുറഹിമാൻ കഴുങ്ങി ലിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്. 29ന് ന്യൂഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെൻററിൽ വച്ച് ഹെഡ്മാസ്റ്റർ അബ്ദുസ്സലാം ഇ, മുഹമ്മദ് മൻസൂർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.