Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ വീടുകളുടെ താക്കോൽ കൈമാറ്റവും 17 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി കൈമാറലും നാളെ ( ഒക്ടോബർ 4) നടക്കും.

03 Oct 2025 20:00 IST

santhosh sharma.v

Share News :

വൈക്കം: വെളളൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 177 വീടുകളുടെ താക്കോൽ കൈമാറ്റവും 17 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി കൈമാറലും നാളെ (ഒക്ടോബർ നാല്)

ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങ് നിർവഹിക്കും. വെളളൂർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. 100 തൊഴിൽദിനം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. വെളളൂർ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് കെ.എൻ. സോണിക, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൂക്ക് മാത്യു, ലിസ്സി സണ്ണി, വി.കെ. മഹിളാമണി, ഗ്രാമപഞ്ചായത്തംഗങ്ങളായ അമൽ ഭാസ്‌കർ, ആർ. നികിതകുമാർ, ശാലിനി മോഹൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ.കെ. ശ്യംകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, നിയാസ് കൊടിയനേഴത്ത്, സുമ സൈജിൻ, ഷിനി സജു, ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ പങ്കെടുക്കും.

 

Follow us on :

More in Related News