Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഗോള മലയാളി ഹരിത സംഗമത്തിന്റെ ഉദ്ഘാടനം ഗ്രീൻ ക്ലീൻ കേരളയുടെ ആഭിമുഖ്യത്തിൽ നടന്നു

05 Jun 2024 19:15 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഗ്രീൻ ക്ലീൻ കേരളയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ലോകമെമ്പാടും നടത്തുന്ന ആഗോള മലയാളി ഹരിത സംഗമത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെയും, വേൾഡ് മലയാളി ഫെഡറേഷൻറെയും നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിൽ വൃക്ഷത്തൈ നട്ടുകൊണ്ട് രണ്ട് സംഘടനകളുടെയും ചെയർമാനായ ഡോ. ജെ.രത്നകുമാർ നിർവഹിച്ചു. 

ഇന്ത്യൻ സ്കൂൾ ഡാർസൈറ്റ് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ, കൺവീനർ നിഷാന്ത്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനുചന്ദ്രൻ, ട്രഷറർ ശ്രീകുമാർ, വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ ജോർജ്, ശ്രീകുമാർ, ഷെയ്ഖ് റഫീഖ് എന്നിവർ ഹരിത സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ശോഭീന്ദ്രവനം നട്ടുപിടിപ്പിച്ചുകൊണ്ട് ഹരിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ അറിയിച്ചു. ഡാർസൈറ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷംഷാദ് ഹംസ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ജയന്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തകസമിതി അംഗവും ആഗോള ഹരിത സംഗമം ഒമാൻ കോഡിനേറ്ററുമായ നിഷ പ്രഭാകർ നേതൃത്വം നൽകിയ പരിപാടിയിൽ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗം ആൻസി മനോജ് നന്ദി രേഖപ്പെടുത്തി.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News