Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 18:22 IST
Share News :
മുക്കം:ചേന്ദമംഗല്ലൂരിൻ്റെ നെല്ലറകൾ എന്ന വിശേഷണങ്ങളായിരുന്ന വയലുകൾ ഇനി ഓർമ്മകളിൽ മാത്രമാകുന്നു. ഒട്ടേറെ കാർഷിക പ്രതിസന്ധികൾ മൂലം നിലവിലുള്ള നെൽകൃഷികൾക്ക് തിരിച്ചടി നേരിടുന്നു. കാലാവസ്ഥ വിത്യായനങ്ങളും, പണിക്കാരെ ലഭിക്കാതെയും, സാമ്പത്തിക നഷ്ടവുമൊക്കെ നെൽകൃഷി മേഖലയെ കൈ കവിടുന്നു. നെൽകൃഷി ചെയ്യുന്നതിന് അനിവാര്യമായ ഒട്ടുമിക്ക തോടുകളും മണ്ണടിഞ്ഞും വീതിക്കുറഞ്ഞും വേണ്ട രീതിയിലുള്ള കാര്യക്ഷമതയില്ലാത്തത് നെൽകൃഷിയെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടി കാട്ടുന്നു. ചേന്ദമംഗല്ലൂരിലെ കുന്നിൽ മുകളിലെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളവും നീരുവയും ഇരുവഴിഞ്ഞിപ്പുഴയിലേക്ക് തിരിച്ച് വിടാനാകാത്തത് മുഖ്യപ്രതിസന്ധിയാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് 1500 ഹെക്ടർ പ്രദേശത്തെ വയലുകളിലും, കരകളിലുമൊക്കെ നല്ല രീതിയിൽ നെൽകൃഷിയുണ്ടാക്കിയതായ ചരിത്രം ചൂണ്ടി കാട്ടുന്നു. ഭൂരിഭാഗം വയലുകളിലും മൂന്ന് വിളകൾ വരെ നെൽകൃഷി നടത്തിയിരുന്ന കാലമുണ്ടായിരുന്നു. തോടുകളിൽ ചിറ കെട്ടിയും, ചാലുകൾ കീറിയും വയലുകളിൽ വെള്ളമെത്തിച്ച് കൃഷി രീതികൾ സ്വീകരിച്ചതായി പഴമക്കാർ പറയുന്നത്. മുക്കം നഗരസഭയിൽ ഇപ്പോൾ പതിനഞ്ച് ഏക്കറോളം സ്ഥലങ്ങളിലാണ് നെൽകൃഷിയുള്ളതായി അറിയുന്നത്. ഇത് തന്നെ അന്യമാകുകയാണ്. വാഴ കൃഷികൾക്ക് വഴിമാറുകയായി. തോടുകളുടെ അഭാവമുലമുള്ള പ്രതിസന്ധി, നടാനും, വിളവെടുക്കാനും കൃത്യസമയത്ത് പണിക്കാരെ കിട്ടാത്തതും വിനയാകുകയാണ്. പലപ്പോഴും നെ ൽകൃഷി ഇതര സംസ്ഥാന തൊഴിലാകളെ ആശ്രയിക്കേണ്ടി വരുന്നു. അധിക കൂലിയും നെൽകൃഷിയോട് വിരക്തിയുണ്ടാക്കുന്നു. ഇക്കുറി കാലം തെറ്റി വന്ന മഴയും തോട്ടിലൂടെ വെള്ളം ഒഴുക്കി വിടാനാകാത്തത് വിളവെടുപ്പിന് തടസ്സമായി. വയലുകളിലെ വെള്ളത്തിലേക്ക് നെൽച്ചെടികൾ ചാഞ്ഞ് കിടന്നതിനാൽവൈക്കോൽദ്രവിച്ചതിനാൽ വേണ്ട വിലക്ക് വിറ്റഴിക്കാനാവാത കർഷകൾ ബുദ്ധിമുട്ടി. അതേസമയം അൽപ്പമെങ്കിലും തോട് സംവിധാനമുള്ള പുൽപ്പറമ്പ് മേഖലയിലെ വൈക്കോൽ മികച്ച വിലക്ക് വിറ്റഴിക്കാനും കർഷകർക്ക് സാധിച്ചിട്ടുണ്ട്. ചേ ന്ദമംഗല്ലൂർ പുൽപ്പറമ്പ് തുടങ്ങി ഭാഗങ്ങളിൽ പരിസ്ഥിതി കൂട്ടായ്മയിലും മറ്റും പ്രതിസന്ധികൾകൊപ്പം നെൽകൃഷി തുടരുന്നത്. ഇത് തന്നെ സാമ്പത്തികമായി നഷ്ടത്തിലാണ്. ജൈവരീതിയിൽ നെല്ല് വിളവ് ലഭിക്കുന്നു വെന്ന സവിശേഷതയാണ് ആശ്വാസമാവുന്നത്. അവശേഷിക്കുന്ന വയലുകളിൽ ജല സേചന മടക്കമുള്ള സംവിധാനത്തിൽ തോടുകൾ കാര്യക്ഷമാക്കി കൃഷിക്കായി പ്രയോജനപെടുത്താൻ വേണ്ട സൗകര്യങ്ങൾ അധികൃതർ ഒരുക്കണമെന്ന കർഷകരുടെ ആവശ്യം ശക്തിതിപ്പെട്ടിരിക്കയാണ്. മറിച്ച് നിലവിലുള്ള നെൽകൃഷി അന്യമാകുമെന്നാണ് കർഷകർ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം മികച്ച വില ലഭിക്കുന്ന വാഴ കൃഷി കൂടുതൽ സജീവമാകുകയും ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.