Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂർ ഭഗവതീ ക്ഷേത്രത്തിലെ വലിയ പാന ഭക്തിസാന്ദ്രമായി.

25 Apr 2025 22:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കീഴൂർ ഭഗവതീ ക്ഷേത്രത്തിലെ വലിയ പാന ഭക്തിസാന്ദ്രമായി.

ദാരികനാകുന്ന തിന്മകൾക്കു മേൽ ഭഗവതിയാ കുന്ന നന്മ നേടുന്ന വിജയമാണ് വലിയ പാനയുടെ സാരാംശം. പാരമ്പര്യവും തനിമയും ഭക്തിയും ഇഴ ചേരുന്ന കീഴൂർ പാന ഉത്സവം ഒരു ദേശത്തിന്റെ യാകെ സമർപ്പണമാണ്. പാന യുടെ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട വലിയ പാനയാണ് ഇന്ന് നടന്നത്. നാളെ നടക്കുന്ന ഗുരുതിയോടെ പഠനയു ടെ ചടങ്ങുകൾ അവസാനിക്കും. വിഷു മുതൽ വ്രതമെടുത്തു ദേവിയെ മനസ്സിൽ ധ്യാനിച്ച് കീഴൂർ, പൂഴിക്കോൽ, മാന്നാർ, വെള്ളാശ്ശേരി കരകളിൽ നിന്നുള്ളവരാണ് പാനയിൽ പങ്കെടുക്കുന്നത്. ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന സമ യത്ത് പരമശിവൻ നിയോഗിക്കുന്ന പടയാളികളാണു പാനക്കാർ. ശിവന്റെ ഭൂതഗണങ്ങ ളായ ഇവർ പടയാളികളുടെ വേഷം ധരിച്ചാണ് എത്തുന്നത്. ചെത്തി മിനുക്കിയ പാലക്കൊബിൻ്റെ മുകൾ വശത്ത് ദ്വാരമുണ്ടാക്കി അതിൽ തെങ്ങിൻ പൂവ് തിരികി വച്ചുള്ള പാനക്കുറ്റിയാണ് ആയുധമായി ഉപയോഗിക്കുന്നത്. പത്താമുദയ ദിനത്തിലാണ് ദേവിയെ പാനപ്പുരയിൽ പ്രതിഷ്ഠിച്ചത്.

പഠനപ്പുരയിലെ ദേവിക്കു മുൻപിൽ പാനക്കുറ്റി പൂജിച്ച് പാനയുണ്ണി കൈമാറും. ആയുധവുമായി പാനക്കാർ ദാ രികനെ അന്വേഷിച്ച് പ്രത്യേക താളക്രമത്തിൽ ക്ഷേത്രത്തിനു ചുറ്റും വലം വയ്ക്കും.

രാവിലെ 6.30 മുതൽ വിവിധ കരകളിൽ നിന്നും കുംഭകുടം താലപ്പൊലി ഘോഷയാ ത്രകൾ ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങി

രാത്രി 12 മുതൽ വിവിധ കരകളിൽ നിന്നും

ഗരുഡൻ തൂക്കം ക്ഷേത്രത്തിലേക്ക് എത്തിച്ചേരും

Follow us on :

More in Related News