Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 18:43 IST
Share News :
ദോഹ: പതിനഞ്ചാമത് മിലിപോൾ ഖത്തർ പ്രദർശനത്തിനാണ് രാജ്യം വേദിയൊരുക്കുന്നത്. ഓരോ പതിപ്പിലുമായി ലോകത്തെത്തന്നെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷ, പ്രതിരോധ, സിവിൽ ഡിഫൻസ് പ്രദർശനമായി മാറുന്ന മിലിപോളിൽ ഇത്തവണ പ്രാദേശികവും, അന്തർദേശീയവുമായ 250ഓളം കമ്പനികൾ പങ്കെടുക്കും. പ്രതിരോധ, സുരക്ഷ മേഖലകളിലെ പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്. ആറ് അന്താരാഷ്ട്ര പവലിയനാണ് ഇത്തവണ പ്രദർശനത്തിന്റെ ശ്രദ്ധാ കേന്ദ്രം. 23,000 ചതുരശ്ര മീറ്ററിലാണ് പ്രദർശന വേദി സജ്ജീകരിച്ചിട്ടുള്ളത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് പ്രദർശനമായ മിലിപോൾ ഖത്തറിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥർ, മന്ത്രിമാർ, വിദഗ്ധർ, സുരക്ഷ മേഖലയിലെ കമ്പനികൾ, പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
‘സുരക്ഷ സേവനത്തിൽ സാങ്കേതികത’ എന്ന പ്രമേയത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഇത്തവണ അന്താരാഷ്ട്ര പ്രദർശനം നടക്കുന്നതെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽ ഥാനി പറഞ്ഞു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രദർശനം.
Follow us on :
Tags:
More in Related News
Please select your location.