Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഇശലുകളുടെ സുൽത്താൻ' നാടകം ദോഹയിൽ നവംബർ 21ന്.

14 Nov 2024 04:19 IST

ISMAYIL THENINGAL

Share News :

ദോഹ: ദോഹയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്‌മയായ നാടക സൗഹൃദം ദോഹ പത്താം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി, 'ഇശലുകളുടെ സുൽത്താൻ' ആസ്വാദകരിലേക്കെത്തുന്നു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ കവിതകളും ജീവിതവും ആസ്‌പദമാക്കി ഇശലുകളുടെ സുൽത്താൻ മെഗാ ലൈറ്റ് ആന്റ് സൗണ്ട് ഷോ നവംബർ 21ന് വ്യാഴാഴ്‌ച വൈകിട്ട് ആറരയ്ക്ക് ഖത്തറിലെ എം. ഇ. എസ് ഇന്ത്യൻ സ്ക്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സിംഫണിയുടെ സാങ്കേതിക സഹായത്തോടെ അവതരിപ്പിക്കും.

ശ്രീജിത്ത് പൊയിൽകാവ് രചനയും മജീദ് സിംഫണി സംവിധാനവും നിർവഹിച്ച ഇശലുകളുടെ സുൽത്താൻ സിദ്ദീഖ് വടകരയാണ് സഹസംവിധാനം നിർവഹിക്കുന്നത്. നൂറിലേറെ ആഭിനേതാക്കളും ഒപ്പന, കോൽക്കളി, ദഫ്‌മുട്ട് കലാകാരന്മാരും അണിനിരക്കുന്ന ഷോയിൽ നാട്ടിൽ നിന്നുള്ള കലാകാരന്മാരും ഭാഗമാകുന്നുണ്ട്.


നവംബർ 22ന് വെള്ളിയാഴ്‌ച ഇതേ വേദിയിൽ സിംഫണി ദോഹയുടെ പതിനഞ്ചാം വാർഷികവും ആഘോഷിക്കും. വൈകിട്ട് ആറരയ്ക്ക് മ്യൂസിക്കൽ ഷോ അരങ്ങേറും. ഛോട്ടാ റാഫി എന്നറിയപ്പെടുന്ന സൗരവ് കിഷൻ നയിക്കുന്ന ഗാനമേളയിൽ ദോഹയിലെ വേദികളിലൂടെ വളർന്നു വന്ന കേരള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ഗായിക നിത്യാ മാമൻ, ശ്രുതി ശിവദാസ്, റിയാസ് കരിയാട്, ആഷിഖ് മാഹി തുടങ്ങിയവരും അണിനിരക്കുന്ന മെലഡി എക്സ്പ്രസ് ലൈവ് ഓർക്കസ്ട്രയും അരങ്ങേറും.



Follow us on :

More in Related News