Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും.

30 Jul 2025 20:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളകളില്‍ ജില്ലയിലെ തനതായ ഉല്‍പന്നങ്ങള്‍ക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങളും ഉണ്ടാവും. 'എനിക്കും വേണം ഖാദി' എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം മേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍ കുര്‍ത്തികള്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍ കൂടാതെ ഗ്രാമ വ്യവസായ ഉല്പന്നങ്ങളായ നാടന്‍ പഞ്ഞിമെത്തകള്‍, തേന്‍, ചക്കിലാട്ടിയ എളെളണ്ണ, സോപ്പ്, സ്റ്റാര്‍ച്ച് തുടങ്ങിയവ മേളകളിലുണ്ടാവും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് / ഡിസ്‌കൗണ്ടിനു പുറമേ ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനകൂപ്പണുകളും ലഭിക്കുന്നതാണ്. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 1,00,000/ രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

Follow us on :

More in Related News