Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 11:38 IST
Share News :
മുക്കം:ആടിയുംപാടിയുംമണവാളനായും മണവാട്ടിയായും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് പുതിയ അനുഭവമായി മാറി .ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും ആവേശവും വിതറുന്നതായിരുന്നു ഭിന്നശേഷി കലോൽസവം.ഒപ്പനയും ഡാൻസും ആംഗ്യപ്പാട്ടുകളുമുൾപ്പടെയുള്ള കലാപരിപാടികളൊക്കെയും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി
പന്നിക്കോട് എയുപി സംഘടിപ്പിച്ച ഭിന്നശേഷി കലോൽസവംസമന്വയമാണ്വേറിട്ടതായത്.പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നുള്ള നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഏകദിന കലോൽസവം ഹൃദയസ്പർശിയായിരുന്നു.വ്യക്തിഗത ഇനങ്ങളുംഗ്രൂപ്പ്‌പരിപാടികളുമായി സർഗ്ഗവസന്തം വിരിഞ്ഞ ഒരു പകൽ അവർ നിറഞ്ഞാടി.
കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആസിം വെളിമണ്ണ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ വി.ഷംലൂലത്ത്, ഫാത്തിമ നാസർ, കെ.ജി സീനത്ത്, ഐസിഡിഎസ് സൂപ്പർ വൈസർ ലിസ, പി.എം നാസർ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ സംസാരിച്ചു .പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.
ചിത്രം: 1,കൊടിയത്തൂർ പഞ്ചായത്ത് ഭിന്നശേഷി കലോൽസവത്തിൽ ആസിം വെളിമണ്ണ മുഖ്യപ്രഭാഷണം നടത്തുന്നു.
2ഭിന്നശേഷി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.