Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണെണ്ണ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണം; ആൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.

27 Jun 2025 15:10 IST

santhosh sharma.v

Share News :

വൈക്കം: മണ്ണെണ്ണ വിതരണ വിതരണരംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് റേഷൻ വ്യാപാരികൾ. സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നടക്കാത്തത് റേഷൻ വ്യാപാരികളുടെ അനാവശ്യമായ പിടിവാശി മൂലമാണെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും വ്യാപാരികൾ പറഞ്ഞു. മണ്ണെണ്ണ വാതിൽപ്പടിയിൽ എത്തിച്ചു നൽകണമെന്നും 'ബാഷ്പീകരണമുള്ളതിനാൽ ഷോർട്ടേജ് അനുവദിയ്ക്കണമെന്നും, കമ്മീഷൻ വർദ്ധനവും ആവശ്യമാണെന്ന് റേഷൻ വ്യാപാരി സംഘടനകൾ ആവശ്യമുന്നയിച്ചെങ്കിലും കമ്മീഷൻ 6 രൂപയായി വർദ്ധിപ്പിക്കാൻ മാത്രമാണ് സർക്കാർ തയ്യാറായത്.

സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നിലച്ചിട്ട് നാളുകൾ ഏറെയായസാഹചര്യത്തിൽ മൊത്ത വിതരണ കേന്ദ്രങ്ങൾ പലതും അടച്ച് പൂട്ടപ്പെട്ടു. കോട്ടയം ജില്ലയിൽ കുറവിലങ്ങാട്, കാത്തിരപ്പള്ളി എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ മാത്രമാണ് നിലവിലുള്ളത്. ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള റേഷൻ വ്യാപാരികൾ ഈ കേന്ദ്രങ്ങളിൽ ചെന്ന് മണ്ണെണ്ണ സ്റ്റോക്കെടുത്ത് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും കടകളിൽ എത്തിച്ച് വിതരണം നടത്തുക എന്നത് പ്രായോഗികമല്ലെന്ന് വ്യാപാരികൾ പറയുന്നു.. ജില്ലയിലെ അഞ്ച് താലൂക്കുകളിലും രണ്ടോ, മൂന്നോ വിതരണ കേന്ദ്രങ്ങൾ തുറന്ന് മണ്ണെണ്ണ എത്തിച്ച് റേഷൻ കടകൾക്ക് മണ്ണെണ്ണ ഏറ്റെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുവാൻ അധികൃതർ തയാറായാൽ മാത്രമെ മണ്ണെണ്ണ വിതരണം കാര്യക്ഷമമായി നടക്കൂ. വ്യാപാരികളുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുവാൻ ബന്ധപ്പെട്ട അധികാരികളും തയാറാകണമെന്ന്

ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ് പറഞ്ഞു.

Follow us on :

More in Related News