Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി കുരിക്കൾ റോഡ് ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു.

31 Jul 2026 21:03 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പിണറായി സർക്കാർ ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ്റ് വഴി 90 ലക്ഷം രൂപ ചെലവഴിച്ച് പുതുക്കി പണിത കുരിക്കൾ റോഡ് നാല് മഴ കഴിഞ്ഞപ്പോഴേക്കും ആകെ പൊട്ടിപ്പൊളിഞ്ഞതിലും റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചും റോഡ് ഉടൻ പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം കുരിക്കൾ റോഡ് ബ്രാഞ്ചും കുറുന്തോട്ടത്തിൽ ബ്രാഞ്ചും സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 


അമ്പാടി നഗറിൽ നിന്നു തുടങ്ങിയ പ്രകടനം കുരിക്കൾ റോഡ് അങ്ങാടിയിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ അധ്യക്ഷത വഹിച്ചു.


യൂനസ് തട്ടാൻ കണ്ടി, രാജീവൻ കേലച്ചം കണ്ടി, കെ. മുരളീധരൻ, സി.സജാദ്, എൻ.കെ.ബഷീർ, പി. ഹബീബ്, പി. സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. കുരിക്കൾ റോഡ് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ സോമസുന്ദരൻ പാപ്പുള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ കുറുന്തോട്ടത്തിൽ ബ്രാഞ്ച് സെക്രട്ടറി മുഹദ്ദലി നന്ദി പറഞ്ഞു.

Follow us on :

More in Related News