Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി -പിറവം റോഡ് സഞ്ചാരയോഗ്യ മാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ബഹുജനമാർച്ച് നടത്തി.

26 Dec 2024 21:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കടുത്തുരുത്തി -പിറവം റോഡിൻ്റെ അറുനൂറ്റിമംഗലം മുതൽ കടു: മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് KS പുരം നിവാസികളടക്കമുള്ള ബഹുജനങ്ങൾ അലരിയിൽ നിന്നും ബഹുജനമാർച്ച് നടത്തി. രണ്ടര വർഷത്തിലധികമായി തകർന്നു കിടക്കുന്ന റോഡിൽക്കൂടി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ദിവസവും സഞ്ചരിക്കുന്നതാണ്. കുടിവെള്ളവിതരണത്തിനായി പൈപ്പ് സ്ഥാപിച്ച് BMBC നിലവാരത്തിൽ റോഡ് ടാറിങ്ങിന് PWD യ്ക്ക് കൈമാറുന്നതിലെ വാട്ടർ അതോറിട്ടിയുടെ കാലതാമസമാണ് റോഡിൻ്റെ സ്ഥിതി ഇത്രത്തോളം രൂക്ഷമാക്കിയത്. നിരവധി പേർ റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായി. അനവധി വാഹനാപകടങ്ങളുണ്ടായി. റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കുവാനും അതുവരെ ജനങ്ങളുടെ സൗകര്യപ്രകാരം അറ്റകുറ്റപ്പണി നടത്തുവാനും എം.എൽ.എ യാതൊരു ഇടപെടലും നടത്താതെ സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞ് നടക്കുകയാണ്. റോഡിൻ്റെ തകർച്ച ഉടൻ പരിഹരിയ്ക്കണമെന്നും എം.എൽ.എ യുടെ ഇരട്ടത്താപ്പ് നയം തിരുത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു. എം.എൽ.എ നുണ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നാടിൻ്റെ വികസനത്തിനായി രാഷ്ട്രീയ താല്പര്യങ്ങൾക്ക് അതീതമായി ജനങ്ങളോട് പ്രതിബദ്ധത ഉണ്ടാവേണ്ട എം.എൽ.എ യഥാർത്ഥത്തിൽ നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യ ക്കണമെന്ന്

 ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം കടുത്തുരുത്തി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ PWD ഓഫീസിലേയ്ക്കും, സി പി ഐ എം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസിലേയ്ക്കും ബഹുജനമാർച്ചും തുടർന്ന് ഓഫീസ് ഉപരോധവും നടത്തി. രണ്ടു ലോക്കൽ കമ്മിറ്റികളും നേതൃത്വം നൽകിയ സംയുക്ത മാർച്ച് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ. സി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. PWD A.Exe. ഓഫീസ് ഉപരോധം ജില്ലാകമ്മിറ്റി അംഗം സ.പി വി സുനിലും, വാട്ടർ അതോറിറ്റി A.Exe. ഓഫീസ് ഉപരോധം ഏരിയ സെക്രട്ടറി സ.കെ ജയകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പിറവംറോഡിന്റെ ശോച്യാവസ്ഥ പരിഹരിയ്ക്കുന്നതു വരെ ഈ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. LDF സർക്കാരി നെ കുറ്റം പറയുന്ന എം.എൽ.എ മോൻസ് ജോസഫ് പബ്ലിക് ഡിബേറ്റിനു തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജനങ്ങൾ യാഥാർത്ഥ്യം അറിയട്ടെ. ബഹുജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ

പബ്ലിക് ഡിബേറ്റിനു തയ്യാറാവുക. അല്ലായെങ്കിൽ പൊതു സമൂഹത്തിനോട് ക്ഷമ പറയുക. കടുത്തുരുത്തിയിലെ വികസന മുരടിപ്പ് മാറണം. വടക്കുംകൂർ ബൈപാസ്, കടുത്തുരുത്തി ബൈപാസ്, ബസ് ബേ തുടങ്ങിയ നിരവധി അനവധി വികസന പദ്ധതികൾ മുരടിച്ചു കിടക്കുന്നു. രാഷ്ട്രീയ സ്വാർത്ഥ താൽപര്യങ്ങൾക്കായി പലതും അട്ടിമറിയ്ക്കപ്പെടുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭം മാത്രമാണ് എം.എൽ.എ യുടെ ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഇടപെടേണ്ടത് എം.എൽ.എ യുടെ കടമയാണ്. അത് നിർവഹിക്കുന്നില്ലായെന്ന് മാത്രമല്ല കാലം തള്ളിനീക്കുകയും ചെയ്യുന്നു. എം.എൽ.എ യ്ക്ക് സർക്കാർ നൽകുന്ന പ്രാദേശിക വികസനഫണ്ടായ 5 കോടി രൂപയിൽ നിന്നും ഒരു ചില്ലിക്കാശ് പോലും റോഡിൽ കുഴി അടക്കാൻ എം.എൽ.എ നൽകിയില്ല. ഇപ്പോൾ മുഖ്യമന്തി അനുവദിച്ച 5 കോടി രൂപ സ്പെഷ്യൽ ഫണ്ട് ത്രിതല പഞ്ചാ: ജനപ്രതിനിധികളെ ഒഴിവാക്കി എം.എൽ.എ യുടെ ബിനാമികളെ ഉപയോഗപ്പെടുത്തി ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ എം.എൽ.എ ശ്രമിക്കുകയാണ്. എം.എൽ.എ

യുടെ വഞ്ചനക്കെതിരെ തുടർസമരങ്ങൾ ആരംഭിക്കുമെന്ന് സി പി ഐ എം

നേതാക്കൾ പ്രസ്താവിച്ചു. ബഹുജന മാർച്ചിനും ഉപരോധത്തിനും പാർട്ടി നേതാക്കളായ TCവിനോദ്, VG സുരേന്ദ്രൻ, MS പ്രസന്നകുമാർ, റജി.കെ. ജോസഫ്, എം. ഐ. ശശിധരൻ, പി.എം. തങ്കപ്പൻ തുടങ്ങിയവർ പഞ്ചാ: പ്രസി: NB സ്മിത ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News