Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടിക്ക് വൈക്കത്ത് തുടക്കമായി.

16 Oct 2025 18:31 IST

santhosh sharma.v

Share News :


വൈക്കം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസ് സംഘടിപ്പിക്കുന്ന ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ളിസിറ്റി അസിസ്റ്റൻ്റ് ടി സരിൻ ലാൽ, ,ഐസിഡിഎസ് സിഡിപിഒ രജനി. പി, സൂപ്പർവൈസർ എസ്. ശ്രീമോൾ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സർക്കാർ പദ്ധതികളെക്കുറിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചും ക്ലാസുകളും ഫോട്ടോ പ്രദർശനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഐസിഡിഎസ് കോട്ടയം പ്രോഗ്രാം സെൽ , വൈക്കം പ്രോജക്റ്റ് എന്നിവയുമായി ചേർന്ന് നടത്തുന്ന പരിപാടി ശനിയാഴ്ച സമാപിക്കും. വൈക്കം നഗരസഭ, ജില്ലാ ഹോമിയോ ആശുപത്രി, തപാൽ വകുപ്പ് , വനിത പോലീസ് സെൽ , ഫയർ & റസ്ക്യൂ , സൈബർ പൊലീസ് ഓഫീസ് , എക്സൈസ് ഓഫീസ്, ലീഡ്ബാങ്ക് എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, വനിതാ പോലീസ് സെൽ അവതരിപ്പിക്കുന്ന സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം, ലഹരി വിരുദ്ധ ബോധവൽക്കരണം, സൈബർ സുരക്ഷ ക്ലാസുകൾ, ആരോഗ്യ സെമിനാറുകൾ, ഫയർ & റസ്ക്യൂ വിഭാഗത്തിൻ്റെ പരിശീലനം, ഫോട്ടോ എക്സിബിഷൻ, ഗാനമേള , കലാപരിപാടികൾ, പ്രശ്നോത്തരികൾ എന്നിവ ഒരുക്കിയിട്ടുള്ള ത്രിദിന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

Follow us on :

More in Related News