Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2025 13:19 IST
Share News :
തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവൻ്റെ 171-ാമത് തിരുജയന്തിയോടനുബന്ധിച്ച്
എസ്എൻഡിപി യോഗം 3457-ാം നമ്പർ വടകര ശാഖയുടെയും വനിതാ സംഘം യൂത്ത് മൂവ്മെൻ്റ്, കുടുംബ യൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ തിരുജയന്തി ഘോഷയാത്ര വർണ്ണാഭമായി. ഗരുഡൻ പയറ്റ്, ചെണ്ടമേളം, തമ്പോല മേളം എന്നിവയുടെ അകമ്പടിയോടെ ശാഖാങ്കണത്തിൽ നിന്നും പുറപ്പെട്ട തിരുജയന്തിയാത്രയിൽ നൂറ് കണക്കിന് ശ്രീനാരായണീയർ അണിനിരന്നു. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ, വൈസ് പ്രസിഡൻ്റ് എം.കെ അനിൽകുമാർ സെക്രട്ടറി ഡി.സജീവ് നിരപ്പത്ത്, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡൻ്റ് വത്സല മോഹനൻ കമ്മറ്റിയംഗങ്ങളായ എ.എസ് പ്രകാശൻ,
കെ.ആർ അനിൽകുമാർ, പി.ടി ജോഷി, വി.ആർ രഞ്ജിത്ത്, വിഷ്ണുപ്രിയ, പി.പി സോമൻ തുടങ്ങിയവർ ചതയ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി. വടകര ജംഗ്ഷൻ, വെട്ടിക്കാട്ട് മുക്ക് ജംഗ്ഷൻ ചുറ്റി ജയന്തി യാത്ര സമാപിച്ചു. തിരുജയന്തി ഘോഷയാത്രയ്ക്ക് മുന്നോടിയായി രാവിലെ വടകര ശ്രീധർമ്മ ശാസ്താ ക്ഷേത്ര അങ്കണത്തിൽ നടന്ന ഗുരുജയന്തി ആഘോഷങ്ങൾ തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന സംയുക്ത വാഹനറാലി യൂത്ത് മൂവ്മെന്റ്
യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ റാലിയിൽ പങ്കെടുത്തു. വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനിൽ തിരുജയന്തി ഘോഷയാത്ര എത്തിച്ചേർന്നപ്പോൾ ഘോഷയാത്രയിൽ പങ്കെടുത്ത ഗുരുദേവ ഭക്തർക്ക് വടകര ജുമാ മസ്ജിദ്ദിൻ്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും കുടിവെള്ളവ വിതരണവും വടകര ജംഗ്ഷനിൽ കെ പി എം എസ്സിൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണവും മതമൈത്രി വിളിച്ചോതി.
Follow us on :
More in Related News
Please select your location.