Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2025 21:00 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തിരുപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രി മനയത്തായത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30നും 10.30നും മദ്ധ്യേയാണ് കൊടിയേറ്റ്. 25നാണ് പ്രസിദ്ധമായ പകൽപൂരം. 26ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. നാളെ രാവിലെ 11ന് ഓട്ടൻ തുള്ളൽ, 12.30 ന് പ്രസാദഊട്ട്, വൈകിട്ട് 5.45ന് പുഷ്പാഭിഷേകം, ഏഴിന് സംഗീതസന്ധ്യ, 9.30 ന് കൊടിക്കീഴിൽ വിളക്ക്. 20ന് രാവിലെ ഒൻപതിന് ശ്രീബലി, 11ന് ഉത്സവബലി, വൈകിട്ട് 5.15ന് കാഴ്‌ച ശ്രീബലി, ഏഴിന് മേജർസെറ്റ് കഥകളി. 21ന് രാവിലെ10ന് കളഭാഭിഷേകം. 11ന് സെമി ക്ലാസ്സിക്കൽ ഡാൻസ്, വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി, ആറിന് സോപാന സംഗീതം, ഏഴിന് തിരുവാതിര, രാത്രി എട്ടിന് നവീനകൈകൊട്ടിക്കളി, 9.30ന് വിളക്ക്. 22ന് രാവിലെ ഒൻപതിന് ശ്രീബലി, 11ന് ഉത്സവബലി, വൈകിട്ട് ഏഴിന് സംഗീതസദസ്, രാത്രി 9.30 ന് വിളക്ക്. 23ന് രാവിലെ ഒൻപതിന് ശ്രീബലി, 10ന് കളഭാഭിഷേകം, 11ന് ഭരതനാട്യം, വൈകിട്ട് ഏഴിന് തിരുവനന്തപുരം നവോദയയുടെ നാടകം സുകുമാരി. 24ന് രാവിലെ ഒൻപതിന് ശ്രീബലി, 11ന് ഉത്സവബലി വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി, ആറിന് ഡാൻസ്, ഏഴിന് തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേള, 10ന് വിളക്ക്. 25ന് രാവിലെ ഒൻപതിന് വലിയ ശ്രീബലി, വൈകിട്ട് നാലിന് പ്രസിദ്ധമായ തിരുപുരം പകൽപ്പൂരം. തലയെടുപ്പുള്ള 15 ഗജവീരന്മാർ പങ്കെടുക്കും. മാതംഗരാജൻ ഗുരുവായൂർ ഇന്ദ്രസെൻ തിരുപുരത്തപ്പൻ്റെ തിടമ്പേറ്റും. വാദ്യപ്രജാപതി പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പ്രമാണ്യത്തിൽ 100ൽപ്പരം വാദ്യകലാകാരന്മാർ അവതരിപ്പിക്കുന്ന പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം എന്നിവ നടക്കും. രാത്രി 9. 30ന് വലിയ വിളക്ക്.
26ന് രാവിലെ ഒൻപതിന് വിശേഷാൽ ശ്രീബലി, ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 4.30ന് കൊടിയിറക്ക്, 5.30ന് അയ്യൻകോവിൻ ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, ഏഴിന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, രാത്രി ഒൻപതിന് ആറാട്ട് എതിരേൽപ്പ് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, രാത്രി 12 ന് ഇറക്കി പൂജ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.